രാജസ്ഥാനി പെൺകുട്ടിയെയും യുവാവിനെയും ഓച്ചിറയിൽ എത്തിച്ചു
ഓച്ചിറ: ഓച്ചിറയിൽനിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെൺകുട്ടിയെയും ഒന്നാം പ്രതി മുഹമ്മദ് റോഷനെയും അന്വേഷണ സംഘം മുംബൈയിൽനിന്ന് ഓച്ചിറ സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ വ്യാഴാഴ്ച രാത്രി വൈദ്യപരിശോധനക്ക് വിധേയമാക് കിയശേഷം കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കൊല്ലത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടിെല്ലന്ന് ബന്ധുക്കൾ നൽകിയ രേഖകൾനിന്ന് വ്യക്തമാണ്. പോക്സോ കേസും തട്ടിക്കൊണ്ടുപോയതിനുള്ള കേസും നിലനിൽക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ബി. സജികുമാർ അറിയിച്ചു. കഴിഞ്ഞ 19ന് രാത്രി 10ഒാടെയാണ് നാലംഗസംഘം പെൺകുട്ടിയെ കൊണ്ടുപോയത്. കാറിൽ എറണാകുളത്ത് എത്തിച്ചശേഷം മുഹമ്മദ് റോഷൻ പെൺകുട്ടിയുമായി ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു.
ഒമ്പത് ദിവസം കഴിഞ്ഞ് മുംബൈയിലെ ചേരിയിൽനിന്നാണ് ഇരുവരും പിടിയിലായത്. കേസിൽ നേരത്തേ അറസ്റ്റിലായ ഓച്ചിറ പായിക്കുഴി മോഴൂർത്തറയിൽ പ്യാരി (19), ചങ്ങൻകുളങ്ങര തണ്ടാശ്ശേരിൽ തെക്കതിൽ ബിപിൻ (20), പായിക്കുഴി കുറ്റീത്തറയിൽ അനന്തു (20) എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.