തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട എം.ജി. രാജമാണിക്യത്തെ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിെൻറ മാനേജിങ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. സോളാർ കമീഷൻ റിപ്പോർട്ടിൽ ആരോപണവിധേയനായതിനെതുടർന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രനെ നടപടികളുടെ ഭാഗമായി കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭയോഗം കെ.എസ്.ആർ.ടി.സി സി.എം.ഡി ആയി മാറ്റി നിയമിച്ചിരുന്നു.
കെ.എസ്.ആർ.ടി.സിയിൽനിന്ന് നീക്കംചെയ്യപ്പെട്ട രാജമാണിക്യത്തിന് പകരം നിയമനം നൽകിയിരുന്നില്ല. ഗതാഗതമന്ത്രിയുടെ സമ്മർദവും അദ്ദേഹത്തിെൻറ സ്ഥാനചലനത്തിന് പിന്നിലുണ്ട്. കെ.എസ്.ആർ.ടി.സിയെ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിച്ചുവന്ന രാജമാണിക്യത്തെ പൊടുന്നനെ മാറ്റിയത് സമൂഹമാധ്യമങ്ങളിലടക്കം വിമർശനത്തിന് വഴിവെച്ചിരുന്നു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭയോഗമാണ് രാജമാണിക്യത്തിന് പകരം നിയമനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.