ഒാഫിസ്​ അട​ക്കാതെപോയ നാല്​ ജീവനക്കാർക്കെതി​െ​ര നടപടി

അടിമാലി: രാജാക്കാട് സർവേ സൂപ്രണ്ട് ഓഫിസ് പൂട്ടാതെ പോയ സംഭവത്തിൽ റവന്യൂവിഭാഗം ജീവനക്കാരായ യു.ഡി ക്ലർക്ക്, എൽ.ഡി ക്ലർക്ക്, രണ്ട് ഓഫിസ് അസിസ്​റ്റൻറ് എന്നിവരെ സ്ഥലംമാറ്റി. സർവേവിഭാഗം ജീവനക്കാരായ സർവേ സൂപ്രണ്ട്, ഓഫിസ് അസിസ്​റ്റൻറ് എന്നിവർക്കെതിരെ മേൽനടപടി സ്വീകരിക്കാൻ സർവേ വിഭാഗം ഡയറക്ടർക്ക് കലക്ടർ ശിപാർശയും നൽകി.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സർവേ സൂപ്രണ്ട് ഓഫിസ് തുറന്നുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി ഓഫിസ് മറ്റൊരു താഴിട്ട് പൂട്ടുകയും കലക്ടറെ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം ഓഫിസിലെ എല്ലാ ജീവനക്കാരോടും കലക്ടറുടെ ചേംബറിൽ​ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ്​ നടപടി എടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.