തിരുവനന്തപുരം: കൊടുംചൂടിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസംപകർന്ന് കാലവർഷം (തെക്ക്-പടിഞ്ഞാറൻ മൺസൂൺ) മേയ് 25ഓടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇതിെൻറ സൂചനകൾ നൽകി അന്തമാൻ നികോബാർ ദ്വീപിൽ മഴ തിമിർത്തുപെയ്യുകയാണ്. പ്രതീക്ഷിച്ചതിലും മൂന്നുദിവസം മുമ്പാണ് ദ്വീപിൽ കാലവർഷം എത്തിയത്.
അടുത്ത പത്ത് ദിവസത്തിനുള്ളിൽ കേരളത്തിലും കാലവർഷമെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ സീസണിൽ വേനൽമഴയിൽ 18 ശതമാനത്തിെൻറ കുറവുണ്ടായിരുന്നു. എന്നാലിക്കുറി ഇടവപ്പാതി ലഭിച്ചുതുടങ്ങിയാൽ വേനൽമഴയുടെ കുറവ് സംസ്ഥാനത്തെ സാരമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിൽ സംസ്ഥാനത്താകമാനം രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ പടിഞ്ഞാറൻ കാറ്റ് വീശുമെന്നതിനാൽ മീൻപിടിത്തക്കാർ സൂക്ഷിക്കണമെന്ന ജാഗ്രതനിർദേശം സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.