മഴ തുടരും; ഏഴുജില്ലകളിൽ ഓറഞ്ച്​ അലർട്ട്; ആകെ മരിച്ചവർ 26 ആ​യി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച​യും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച വ​രെ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം (ആ​ല​പ്പാ​ട്ട് മു​ത​ൽ ഇ​ട​വ വ​രെ), ആ​ല​പ്പു​ഴ (ചെ​ല്ലാ​നം മു​ത​ൽ അ​ഴീ​ക്ക​ൽ ജെ​ട്ടി വ​രെ) ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 വ​രെ 1.1 മു​ത​ൽ 1.4 മീ​റ്റ​ർ വ​രെ തി​ര​മാ​ല​ക​ൾ ഉ​യ​രാ​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ന്യാ​കു​മാ​രി തീ​ര​ത്ത് വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30 വ​രെ 1.2 മു​ത​ൽ 1.6 മീ​റ്റ​ർ വ​രെ തി​ര​മാ​ല​ക​ൾ ഉ​യ​രാ​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

സം​സ്ഥാ​ന​ത്ത്​ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ശ​ക്​​തി കു​റ​ഞ്ഞെ​ങ്കി​ലും മ​ഴ​ക്കെ​ടു​തി​ക​ളി​ൽ പ​ല​യി​ട​ത്തും ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ണ്.അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ മ​ഴ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി. പ​ല ജി​ല്ല​ക​ളി​ലും തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ബു​ധ​നാ​ഴ്ച ഒ​രു മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചു. കാ​ണാ​താ​യ നാ​ലു​പേ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടും കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​രെ​യു​മാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്.സം​സ്ഥാ​ന​ത്താ​കെ 462 ക്യാ​മ്പു​ക​ളി​ലാ​യി 27,048 പേ​രാ​ണു​ള്ള​ത്. 157 ക്യാ​മ്പു​ക​ളി​ലാ​യി 9858 പേ​ർ ക​ഴി​യു​ന്ന പ​ത്ത​നം​തി​ട്ട​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. 154 ക്യാ​മ്പു​ക​ളി​ലാ​യി 8321 പേ​രു​ള്ള കോ​ട്ട​യ​മാ​ണ്​ ര​ണ്ടാ​മ​ത്. സം​സ്ഥാ​ന​ത്താ​കെ 53 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 588 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. 

Tags:    
News Summary - മഴ തുടരും; ഏഴുജില്ലകളിൽ ഓറഞ്ച്​ അലർട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.