'പ്രിയപ്പെട്ട കുട്ടികളെ, അച്ഛനമ്മമാരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം'; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വീണ്ടും ആലപ്പുഴ കലക്ടറുടെ വൈറൽ കുറിപ്പ്

ആലപ്പുഴ: ശക്തമായ മഴ തുടരുന്നതിനാൽ തുടർച്ചയായ രണ്ടാം ദിവസവും ആലപ്പുഴ ജില്ലയിലെ സ്കൂളുകൾക്ക് ജില്ല കലക്ടർ വി.ആർ. കൃഷ്ണ തേജ അവധി പ്രഖ്യാപിച്ചത് വൈറൽ കുറിപ്പിലൂടെ. വേറിട്ട വഴിയിലാണ് രണ്ടാംദിവസവും കരുതലോടെയുള്ള കലക്ടറുടെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

പ്രിയപ്പെട്ട കുട്ടികളെ,

നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. 😘

ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.

ഒരുപാട് സ്‌നേഹത്തോടെ

നിങ്ങളുടെ പ്രിയപ്പെട്ട

കളക്ടര്‍ മാമന്‍😜

Full View
Tags:    
News Summary - rain; holiday for schools in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.