സംസ്ഥാനത്ത് ഇന്നും നാളെയും ആശ്വാസ മഴ ലഭിച്ചേക്കാം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥനത്ത് ഇന്നും നാളെയുമായി ഒറ്റപ്പെട്ടതും ശക്തമായതുമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

മഴ ലഭിക്കുന്നതോടെ ശക്തമായ ചൂടിന് ആശ്വാസം ലഭിച്ചേക്കും. മാത്രമല്ല, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുറഞ്ഞേക്കും. കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി കൂടി ലഭിക്കാൻ തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയായതുകണ്ടുതന്നെ പൊതുജനങ്ങൾക്ക് ജാഗ്രത പാലിക്കണം. ഇടിമിന്നൽ എല്ലാ സമയവും ദൃശ്യമാകണമെന്നില്ല, അതിനാൽ മഴയുള്ള സമയത്ത് ജാഗ്രത പാലിക്കണം. 

Tags:    
News Summary - rain alert in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.