കോ​ഴി​ക്കോ​ട് ജ്വല്ലറിയിൽ പരിശോധന; മുഴുവൻ സ്വർണവും അനധികൃതമെന്ന് കസ്റ്റംസ്

കോ​ഴി​ക്കോ​ട്: അ​ര​ക്കി​ണ​റി​ലെ ജ്വ​ല്ല​റി​യി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​നയിൽ അനധികൃത സ്വർണം കണ്ടെത്തി. ഹെ​സ്സ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്‍​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തിയ​ത്. കൊച്ചി ക​സ്റ്റം​സ് അസിസ്റ്റന്‍റ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ജ്വല്ലറിയിലെ സ്വർണം മുഴുവൻ പിടിച്ചെടുക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ സ്വ​ര്‍​ണ​ത്തിന്‍റെ ഒരു ഭാഗം ഇവിടെയുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.  

ജ്വല്ലറിയിലുള്ള മുഴുവൻ സ്വർണത്തിന്‍റെയും ഉറവിടം പരിശോധിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. കടത്തിയ സ്വർണം കോഴിക്കോട് നഗരത്തിലുള്ള പരിസരപ്രദേശത്തുമുള്ള പല ജ്വല്ലറികളിലും നൽകിയതായി പിടിയിലായവർ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കൊടുവള്ളിയിലെ ജ്വല്ലറിയിലും പരിശോധന നടത്തിയിരുന്നു. 

Tags:    
News Summary - Raid in kozhikode jewellery-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.