Posted On
date_range Updated On
date_range ഫൈസൽ ഫരീദിന്‍റെ തൃശൂരിലെ വീട്ടിൽ റെയ്ഡ്
തൃശൂർ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്‍റെ തൃശൂരിലെ വീട്ടിൽ റെയ്ഡ്. കൊടുങ്ങല്ലൂർ കയ്പംഗലത്തെ മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയത്. വില്ലേജ് ഓഫിസറുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലാണ് അഞ്ചംഗ കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. ഒരു വർഷത്തിലധികമായി ഫൈസൽ ഫരീദിന്‍റെ മൂന്നുപീടികയിലുള്ള വീട് അടഞ്ഞുകിടക്കുകയാണ്. ഒരു വർഷം മുൻപ് നാട്ടിലെത്തിയ ഫൈസൽ ഫരീദ് മാതാവിനേയും പിതാവിനേയും കൂട്ടി ഗൾഫിലേക്ക് മടങ്ങി.
സമീപത്തുള്ള ബന്ധുക്കളുടെ പക്കൽ നിന്നും താക്കോൽ വാങ്ങി തുറന്നാണ് പരിശോധന നടത്തിയത്. ഫൈസൽ ഫരീദിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. ഇവിടെ നിന്ന് കേസിന് അനുകലൂമായേക്കാവുന്ന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.