വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠന സാമഗ്രികൾ നൽകുമെന്ന് രാഹുൽ

മാനന്തവാടി: വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള സാമഗ്രികൾ ലഭ്യമാക്കുമെന്ന് രാഹുൽ ഗാന്ധി. ഇക്കാര്യം വ്യക്തമാക്കി വയനാട് എം.പി കൂടിയായ രാഹുൽ മുഖ്യമന്ത്രിക്കും കലക്ടർക്കും കത്തയച്ചു.

 

ആദിവാസികളായ വിദ്യാർഥികൾക്ക് നൂതന ഉപകരണങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ രാഹുൽ വ്യക്തമാക്കി. എന്തെല്ലാം സാമഗ്രികൾ വേണമെന്ന് അറിയിക്കണമെന്നും പുതിയ പഠന രീതിക്ക് പൂർണ പിന്തുണയുണ്ടെന്നും രാഹുൽ അറിയിച്ചു.

ഓൺലൈനിൽ ക്ലാസിൽ പങ്കെടുക്കാനാകാത്തതിൽ മനംനൊന്ത് മലപ്പുറം വളാഞ്ചേരിയിൽ 14കാരി വിദ്യാർഥിനി കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് പഠിക്കാൻ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ ടി.വി കേടായതിനാലും സ്മാർട് ഫോൺ ഇല്ലാത്തതിനാലും ദുഃഖത്തിലായിരുന്നു മകളെന്ന് രക്ഷിതാക്കൾ പറയുന്നു.

ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത രണ്ടര ലക്ഷത്തോളം വിദ്യാർഥികൾ സംസ്ഥാനത്തുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം അറിയിച്ചത്.

Tags:    
News Summary - Rahul says online learning materials will be provided to tribal children in Wayanad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.