കോഴിക്കോട്: ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഓർമദിനത്തിൽ പ്രണാമം അർപ്പിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഇന്ത്യൻ മണ്ണിലെ സംഘ്പരിവാർ ഭീകരതയുടെ ഇരയാണ് ഇഹ്സാൻ ജാഫരിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
2002ലെ സംഘ്പരിവാർ ആസൂത്രണം ചെയ്ത ഗുജറാത്ത് കലാപകാലത്ത് സംഘ്പരിവാർ വർഗീയ വാദികളായ ആക്രമികാരികളാൽ അഗ്നിക്കിരയാക്കി സ്വന്തം വീട്ടിൽ കൊല ചെയ്യപ്പെട്ട മുൻ പാർലമെന്റംഗം കോൺഗ്രസ് ഇഹസാൻ ജാഫ്രിയുടെ ഓർമദിനം ഇന്ന്.
2002ല്‍ ഗുജറാത്ത് കലാപം ആരംഭിച്ചതിന് പിന്നാലെ സംഘ്പരിവാർ കലാപകാരികള്‍ അഹമ്മദാബാദിലുടനീളം മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ച് വിട്ടതിന് പിന്നാലെയാണ് ഇസ്ഹാന്‍ ജഫ്രി കൊല്ലപ്പെട്ടത്. കലാപം രൂക്ഷമായതോടെ പ്രദേശത്തെ മുസ്ലിം വിഭാഗത്തിലെ വലിയൊരു വിഭാഗം ഇസ്ഹാന്‍ ജഫ്രിയുടെ വാസകേന്ദ്രമായിരുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അഭയം തേടിയിരുന്നു. മുന്‍ എം.പി എന്ന നിലിയില്‍ ഇസ്ഹാന്‍ ജഫ്രിക്കുണ്ടായിരുന്ന സ്വാധീനമായിരുന്നു ഇവിടെ അഭയം തേടാന്‍ ആളുകളെ പ്രേരിപ്പിച്ചത്.
എന്നാല്‍, ഇവിടേക്കെത്തിയ കലാപകാരികള്‍ നിര്‍ദാക്ഷിണ്യം ഇസ്ഹാന്‍ ജഫ്രി അടക്കമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 68 പേരെയാണ് അദ്ദേഹത്തോടൊപ്പം സംഘ്പരിവാർ ഭീകരന്മാർ ചുട്ടുകൊന്നത്, ഇന്ത്യൻ മണ്ണിലെ സംഘ്പരിവാർ ഭീകരതയുടെ ക്രൂരമായ കലാപത്തിന്റെ ഇരയായ ഇഹ്സാൻ ജിഫ്രിക്ക് കണ്ണീർ പ്രണാമം🌹🌹🌹
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.