ലൈംഗിക വൈകൃതമുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുഖത്ത് അടികൊടുത്ത് മാനസികരോഗാശുപത്രിയിലാക്കണം -പി.സി. ജോർജ്
കോട്ടയം: ലൈംഗിക വൈകൃതമുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുഖത്ത് രണ്ട് അടികൊടുത്ത് മാനസികരോഗാശുപത്രിയിൽ കൊണ്ടാക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം പി.സി. ജോർജ്. കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് ബി.ജെ.പിയെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും കോട്ടയം പ്രസ്ക്ലബിന്റെ ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
60 വർഷം കഴിഞ്ഞിട്ടും ഉദ്ദേശ്യലക്ഷ്യത്തിൽ ഒന്നുപോലും കൈവരിക്കാനാകാത്ത കേരള കോൺഗ്രസ് പാർട്ടികൾ പിരിച്ചുവിടണം. ക്രിസ്ത്യാനികൾക്കായി കേരള കോൺഗ്രസ് പാർട്ടികൾ എന്ത് ചെയ്തെന്നും അദ്ദേഹം ചോദിച്ചു.
മുസ്ലിംകൾക്ക് പിറകെയാണ് ഇരുമുന്നണികളും. തങ്ങളുടെ നിലനിൽപിന് മോദിയുടെ പിന്തുണ വേണമെന്ന കാര്യം ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു. ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന എസ്.ഡി.പി.ഐയെ പോപ്പുലർ ഫ്രണ്ടിനെ പോലെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.