രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് കേസുകളിൽ ജാമ്യം; ആദ്യ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നെടുത്ത രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരേണ്ടിവരും. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ജില്ല ജയിലിൽ ​െവച്ച് കന്റോൺമെന്റ് പൊലീസാണ് രണ്ടു കേസിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ കേസുകളിൽ റിമാൻഡ് ചെയ്യുന്നതിനായി രാഹുലിനെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ സമയത്തു തന്നെ രാഹുലി​െൻറ അഭിഭാഷകൻ ജാമ്യാപേക്ഷയും നൽകി. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ആദ്യ കേസിൽ രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്. ഈ കേസിലെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. ഈ കേസുകൾക്കു പുറമേ മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസുമുണ്ട്.

ഇത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. ഇതിൽ പൊലീസ് ഇതുവരെ പ്രൊഡക്‌ഷൻ വാറൻറ് ആവശ്യപ്പെട്ടിട്ടില്ല. ഇതിനിടെ, രാഹുലി​െൻറ അറസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പരിപാടികൾ അക്രമത്തിൽ കലാശിച്ചു.

Tags:    
News Summary - Rahul Mamkootathil granted bail in two cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.