തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എം.എല്‍.എ യുവതിയെ പീഡിപ്പിച്ച് നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്തിയ കേസിലെ കൂട്ടുപ്രതി പത്തനംതിട്ട കോന്നി അറ്റച്ചാല്‍ ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം. ജില്ല പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിച്ചത്.
മൂന്ന് മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരായി ഒപ്പിടണം, അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല, സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതിയാകാൻ പാടില്ല, പൊലീസ് അറസ്റ്റ് ചെയതാൽ ജാമ്യം അനുവദിക്കണം എന്നീ ഉപാധികളോടെയാണ് മുൻകൂർ ജാമ്യം.
രാഹുല്‍ മാങ്കൂട്ടത്തിൽ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് കഴിക്കാനുള്ള ഗുളിക ജോബി ജോസഫ് വഴിയാണ് കൊടുത്തു വിട്ടതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാൽ, യുവതി ആവശ്യപ്പെട്ട ഗുളിക ഒരു മെഡിക്കല്‍ റെപ്രസെന്റേറ്റിവില്‍നിന്ന് വാങ്ങി നല്‍കുകയായിരുന്നെന്നും അത് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമായിരുന്നു ജോബിയുടെ വാദം.
യുവതി തനിക്ക് അയച്ചുതന്ന സ്ഥലത്ത് ഗുളിക എത്തിക്കുക മാത്രമാണ് ചെയ്തതെന്നും അറിയിച്ചു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും കോടതിയില്‍ ഹാജരാക്കി. ഈ വാദം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.