പാണക്കാട് തങ്ങൾക്കെതിരെയുള്ള വ്യാജ പ്രചാരണം ഹീനം -രാഹുൽ മാങ്കൂട്ടത്തിൽ; തെരഞ്ഞെടുപ്പിൽ എന്ത് നെറികേടും ചെയ്യാം എന്ന ധാരണ പാടില്ല -രാഹുൽ ഈശ്വർ

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വ്യാജ ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും രാഹുൽ ഈശ്വറും. ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട് ആണ് സി.പി.എം രംഗത്തെത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതിലെ ഏറ്റവും ഹീനമായ ഒന്നാണ് മതേതര കേരളത്തിന്റെ നായകൻ പാണക്കാട് തങ്ങൾക്കെതിരെയുള്ള വ്യാജ പ്രചാരണം. കാഫിർ സ്ക്രീന്ഷൊട്ട് കൊണ്ട് പഠിക്കാത്തവർ വീണ്ടും വ്യാജ നമ്പറുകളുമായി വരുമ്പോൾ കേരളം മുഖമടച്ച് മറുപടി തരുമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

നമ്മുടെ നാടിൻറെ പൊതു നന്മയും, സാഹോദര്യത്തിന്റെ അടയാളവുമാണ് പാണക്കാട് തങ്ങൾ കുടുംബവും അവർ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളുമെന്ന് രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി. ‘രാഷ്ട്രീയത്തിനപ്പുറം കേരളം ആ കുടുംബത്തെ സ്നേഹാദരങ്ങളോടെ കാണുന്നത് അത് കൊണ്ടാണ്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്. ഇങ്ങനെ അല്ല ഇലക്ഷൻ നേരിടേണ്ടത്. തിരഞ്ഞെടുപ്പ് ആയതു കൊണ്ട് എന്ത് നെറികേടും ചെയ്യാം എന്ന ധാരണ നമ്മുടെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പാടില്ല’ -അദ്ദേഹം പറഞ്ഞു.

ചില ഇടതു ഹാൻഡിലുകൾ, ചില തീവ്ര വലതു പക്ഷ മാധ്യമങ്ങൾ ആണ് ഈ വ്യാജ വാർത്ത, വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. ചില തീവ്ര വലതു മാധ്യമങ്ങൾ വ്യാജ വാർത്ത പിൻവലിച്ചത് നന്നായി. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി നിലപാടെടുത്തത് വളരെ ആശ്വാസം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകീട്ടാണ് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതൻ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ മുസ്‍ലിം ലീഗ് നേതൃത്വം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടതായി പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനുപിന്നാലെ, ആരോപണം പോസ്റ്റ് ചെയ്തയാൾ അത് പിൻവലിക്കുകയും ഫേസ്ബുക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയതിന്റെ പൂർണരൂപം:

ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട് ആണ് ഈ അന്തം കമ്മികൾ ഇറങ്ങിയിരിക്കുന്നത്. അതിലെ ഏറ്റവും ഹീനമായ ഒന്നാണ് മതേതര കേരളത്തിന്റെ നായകൻ പാണക്കാട് തങ്ങൾക്കെതിരെയുള്ള വ്യാജ പ്രചാരണം.

കാഫിർ സ്ക്രീന്ഷൊട്ട് കൊണ്ട് പഠിക്കാത്തവർ വീണ്ടും വ്യാജ നമ്പറുകളുമായി വരുമ്പോൾ കേരളം മുഖമടച്ച് മറുപടി തരും. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പഴയ പല നേതാക്കളും മരിച്ചിട്ടും മരിക്കാതെ നിലനിൽക്കുന്നത് സഖാവ് കുമാര പിള്ളയും ആ തന്ത്രങ്ങളുമാണ്. 10 വർഷം നാട് ഭരിച്ചിട്ടും ഈ വ്യാജ സ്ത്രീ

വിഷയങ്ങൾ അല്ലാതെ വേറെ ഒന്നുമില്ലേ പറയാൻ. ഈ വൃത്തികേടിന് കൂടി ചേർത്ത് വിജയൻ സേനക്ക് ഈ നാട് മറുപടി പറയും. മതേതര കേരളത്തിന്റെ നായകനൊപ്പം

രാഹുൽ ഈശ്വർ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:

നമ്മുടെ നാടിൻറെ പൊതു നന്മയും, സാഹോദര്യത്തിന്റെ അടയാളവുമാണ് പാണക്കാട് തങ്ങൾ കുടുംബവും അവർ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളും. രാഷ്ട്രീയത്തിനപ്പുറം കേരളം ആ കുടുംബത്തെ സ്നേഹാദരങ്ങളോടെ കാണുന്നത് അത് കൊണ്ടാണ്. പാണക്കാട് ശ്രീ സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്. ഇങ്ങനെ അല്ല ഇലക്ഷൻ നേരിടേണ്ടത്. തിരഞ്ഞെടുപ്പ് ആയതു കൊണ്ട് എന്ത് നെറികേടും ചെയ്യാം എന്ന ധാരണ നമ്മുടെ "ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പാടില്ല"

ചില ഇടതു ഹാൻഡിലുകൾ, ചില തീവ്ര വലതു പക്ഷ മാധ്യമങ്ങൾ ആണ് ഈ വ്യാജ വാർത്ത, വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. ചില തീവ്ര വലതു മാധ്യമങ്ങൾ വ്യാജ വാർത്ത പിൻവലിച്ചത് നന്നായി. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുഞ്ഞാലികുട്ടി സർ നിലപാടെടുത്തത് വളരെ ആശ്വാസം നൽകുന്നു.

എന്നും നമ്മുടെ കേരളത്തിന്റെ മത സൗഹാർദവും, ബാലൻസും നിലനിർത്താൻ സ്വന്തം താല്പര്യങ്ങൾ നിസ്വാർത്ഥമായി ബലികഴിച്ച മഹത്തരമായ പാരമ്പര്യം ആണ് ആ കുടുംബത്തിനുള്ളത്. രാഷ്ട്രീയത്തിനതീതമാണ് രാജ്യത്തിൻറെ നന്മ, സാഹോദര്യം..

Tags:    
News Summary - rahul mamkootathil rahul easwer react to fake allegation against sadiq ali shihab thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.