Posted On
date_range Updated On
date_range രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിപ്പൊളിച്ച സംഭവം; രാഹുലിന്റെ മാപ്പ് വേണ്ടെന്ന് എസ്.എഫ്.ഐ
രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയതിന് എസ്.എഫ്.ഐയെ പഠിപ്പിക്കാൻ സി.പി.ഐയുടെ ജില്ലാ സെക്രട്ടറി വരേണ്ടെന്ന് എസ്.എഫ്.ഐ വയനാട് മുൻ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി. ആദ്യം നാട്ടിലെ ഏതെങ്കിലും ഒരു കോളജിൽ എ.ഐ.എസ്.എഫിന് രണ്ട് പേരെയെങ്കിലും ഉണ്ടാക്കി കൊടുക്കാൻ നോക്കണം.
എം.പി ഓഫിസിൽ നടന്നത് വൈകാരിക സമരമാണെന്നും രാഹുൽ ഗാന്ധിയുടെ മാപ്പ് എസ്.എഫ്.ഐക്ക് വേണ്ടെന്നും ജിഷ്ണു ഷാജി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നാലെ ജിഷ്ണു ഷാജി സെക്രട്ടറിയായിരുന്ന എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.