പൊ​ലീ​സ്​ അ​സോ​സി​യേ​ഷ​നു​ക​ൾ പി​രി​ച്ചു വി​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി

കൊ​ച്ചി: പൊ​ലീ​സ് സം​ഘ​ട​ന​ക​ളു​ടെ ഘ​ട​ന മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള പൊ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് ജൂ​ലൈ 27ന്​ ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വാ​ണ്​ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ റ​ദ്ദാ​ക്കി​യ​ത്.

കേ​ര​ള പൊ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​പി.​ഒ.​എ) ഇ​ല്ലാ​താ​ക്കി. പ​ക​രം സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മു​ത​ൽ ഗ്രേ​ഡ് എ​സ്.​ഐ വ​രെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​നും എ​സ്.​ഐ മു​ത​ൽ എ​സ്.​പി വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും രൂ​പ​വ​ത്ക​രി​ച്ചാ​യി​രു​ന്നു പു​നഃ​സം​ഘ​ട​ന. അ​സോ​സി​യേ​ഷ​നു​ക​ൾ അ​സാ​ധു​വാ​ക്കി അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച ഉ​ത്ത​ര​വു​ക​ൾ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.പൊ​ലീ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​നോ, നി​ര​സി​ക്കാ​നോ, പി​ൻ​വ​ലി​ക്കാ​നോ ഉ​ള്ള അ​ധി​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​റി​നി​ല്ലെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ഇ​തി​നു​ള്ള അ​ധി​കാ​ര​മു​ള്ള​ത്. അ​സോ​സി​യേ​ഷ​ന്‍റെ ബൈ​ലോ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യും അം​ഗ​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, സാ​മ്പ​ത്തി​ക നി​ക്ഷേ​പ​ങ്ങ​ൾ, മ​റ്റ് വ​സ്തു​വ​ക​ക​ൾ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Kerala High Court Quashes Government Order Dissolving Police Associations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.