എൽ.ഡി.എഫ് മുന്നേറ്റം രാഷ്ട്രീയത്തിലെ വലിയ മാറ്റം; യു.ഡി.എഫിന്‍റെ വാദങ്ങളെയെല്ലാം ജനങ്ങള്‍ തള്ളിയെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നതെന്നും ജനങ്ങളുടെ പൊതുവികാരവും രാഷ്ട്രീയ സ്പന്ദനവുമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

യു.ഡി.എഫിന്റെ അവകാശവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ജനങ്ങൾ അവരെ നിരസിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് 22 സീറ്റുകൾ ഉണ്ടായിരുന്ന യു.ഡി.എഫ് ഇപ്പോൾ 19 സീറ്റുകളിലേക്ക് ചുരുങ്ങി. എന്നാൽ, 15 സീറ്റുകൾ ഉണ്ടായിരുന്ന എൽ.ഡി.എഫ് തങ്ങളുടെ അംഗബലം 18 ആയി ഉയർത്തി മികച്ച മുന്നേറ്റം കാഴ്ചവെച്ചു. അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറി രാഷ്ട്രീയ ശൈലിയാക്കിയ ബി.ജെ.പിയെ ജനങ്ങൾ പൂർണ്ണമായും തിരസ്‌കരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ രാഷ്ട്രീയ മാറ്റത്തിന്റെ ചലനങ്ങളാണ് വ്യക്തമാകുന്നത്. ഇടത് രാഷ്ട്രീയത്തിന്റെ മൂല്യങ്ങളും നന്മകളും മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന എൽ.ഡി.എഫ് വഴിയാണ് ജനങ്ങൾക്ക് ആവശ്യമെന്ന് ഈ വിധിയെഴുത്ത് വ്യക്തമാക്കിയിരിക്കുന്നു. ഈ ജനവിധി എൽ.ഡി.എഫിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നുണ്ടെന്നും ജനങ്ങളുടെ വിധി ഏറ്റവും പ്രധാനപ്പെട്ടതാണെന്നും അതിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ഇടതുപക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോകുമെന്ന് സി.പി.ഐ വ്യക്തമാക്കുന്നു. എൽ.ഡി.എഫിന് പിന്തുണ നൽകിയ എല്ലാ വോട്ടർമാർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ ബിനോയ് വിശ്വം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - LDF's Advance Marks a Major Political Shift in Kerala: Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.