Posted On
date_range Updated On
date_range കളിക്കുന്നതിനിടെ കുളിമുറിയിലെ വാട്ടർടാങ്കിൽ വീണു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പാലക്കാട്: കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് സഹോദരങ്ങൾ മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വാടകക്ക് താമസിക്കുന്ന വടകര സ്വദേശികളുടെ മക്കളാണ് മരണപ്പെട്ടത്. രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്.
ജോൺ കുമാർ- നിവേദ്യ ദമ്പതികളുടെ മക്കളായ ജെനിഫർ ജൂലിയറ്റ്(5), റോബിൻ ക്രിസ്റ്റഫർ(3) എന്നിവരാണ് മരിച്ചത്. ഇരുവരും കളിച്ചുകൊണ്ടിരിക്കെ കുളിമുറിയിലെ ബക്കറ്റിൽ വീഴുകയായിരുന്നു. കുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടക്കുന്നത് കണ്ടപ്പോൾ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.