ഡൽഹിയിൽ കെട്ടിടം തകർന്ന് മലയാളി മരിച്ചു; നാലുപേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി താഹിർപൂരിൽ നവീകരണം നടക്കുന്ന കെട്ടിടം തകർന്ന് മലയാളി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി സതീശൻ ആണ് മരിച്ചത്.

ദിൽഷാദ് ഗാർഡനടുത്ത് രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിന് എതിർവശത്ത് ഗലി നമ്പർ രണ്ടിൽ ഉച്ചക്കു ശേഷം 3.52നാണ് അപകടം. കെട്ടിടം തകർന്ന് അടിയിൽ കുടുങ്ങിയവരെ നാട്ടുകാരെത്തി ആശുപത്രിയിലാക്കിയെങ്കിലും സതീശൻ മരണത്തിന് കീഴടങ്ങി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

സതീശന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. മറ്റുള്ളവരും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സബിതയാണ് സതീശന്റെ ഭാര്യ. മകൾ ഡൽഹി സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.

Tags:    
News Summary - Malayali dies in building collapse in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.