രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി ഡി.വൈ.എസ്.പിക്ക് പരിക്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി ഡി.വൈ.എസ്.പിക്ക് പരിക്കേറ്റു. വടകര ഡി.വൈ.എസ്.പി മൂസ വള്ളിക്കാടനാണ് പരിക്കേറ്റത്.

പരിക്കേറ്റ ഡി.വൈ.എസ്.പിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രണ്ടാഴ്ച വിശ്രമവും നിർദേശിച്ചിട്ടുണ്ട്.

രാഹുൽ കൊയിലാണ്ടിയിലെ പ്രസംഗം കഴിഞ്ഞ് പുറമേരിയിലെ പരിപാടിയിലേക്ക് പോകാൻ തുടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. 

Tags:    
News Summary - Rahul Gandhi's escort vehicle hit DYSP and injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.