ന്യൂഡൽഹി: ഒാഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പുനരധിവാസത്തിനും മരിച്ച മീൻപിടിത്തക്കാരുടെ ആശ്രിതർക്ക് സഹായം നൽകുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്നതിന് മതിയായ സംവിധാനം ഒരുക്കണം. കേരളത്തിെൻറയും തമിഴ്നാടിെൻറയും തീരങ്ങളിൽ ആവശ്യമായ സ്ഥലങ്ങളിൽ കടൽഭിത്തി കെട്ടാൻ നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.