കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി ഈ മാസം അവസാനം വയനാട്ടിലെത്തും. 27ന് അദ്ദേഹം വയനാട്ടിലെത്തുന്ന ഇദ്ദേഹം മത നേതാക്കളെയും സാംസ്‌കാരിക നായകന്‍മാരെയും കാണും.

വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും യു.ഡി.എഫ് കണ്‍വന്‍ഷനുകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്കുള്ള സ്വീകരണ യോ​ഗങ്ങളിലും രാഹുലിന്‍റെ സാന്നിധ്യമുണ്ടാകും. 28ന് വൈകീട്ട് കണ്ണൂര്‍ വിമാനത്താവളം വഴി ഡൽഹിയിലേക്ക് മടങ്ങും.

കല്‍പ്പറ്റ സീറ്റ് വിഷയത്തില്‍ രാഹുല്‍ ഗാന്ധി എത്തിയാല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന്‍റെ ഉറച്ച മണ്ഡലമായി കണക്കാക്കുന്ന കൽപ്പറ്റയിൽ മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.