തിരുവനന്തപുരം: കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുൽ ഗാന്ധി 24ന് കേരളത്തിലെത്തും. എറണാകുളത്ത് ബൂത്ത് പ്രസിഡൻറുമാരുടെയും വൈസ് പ്രസിഡൻറുമാരുടെയും യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
രാഹുലിെൻറ സന്ദര്‍ശനത്തിന് മുന്നോടിയായി കേരളത്തിെൻറ ചുമതലയുള്ള ജന.സെക്രട്ടറി മുകുള്‍ വാസ്നിക് നാളെ മുതൽ 16വരെ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ പര്യടനം നടത്തി പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കും.
ജനുവരി ഒമ്പതിന് കെ.പി.സി.സി ജനറൽ ബോഡി യോഗം ചേരും. ജനുവരി 16 മുതൽ 18 വരെ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻറുമാരുടെയും മേഖലതല യോഗം. 16ന് തിരുവനന്തപുരത്തും 17ന് തൃശൂരും 18ന് കണ്ണൂരിലുമായാണ് യോഗം. ബ്ലോക്ക്, മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഈ മാസത്തോടെ പൂര്‍ത്തിയാകും.
22, 23 തീയതികളിൽ നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നേതൃത്വ ശിൽപശാല. ഫെബ്രുവരി ഒന്ന് മുതല്‍ 25വരെ കെ.പി.സി.സി അധ്യക്ഷന്‍ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. 22ന് രാഷ്ട്രീയകാര്യ സമിതി യോഗം വീണ്ടും ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.