അരീക്കോട്: സമ്മതിദായകരോട് നന്ദി പറയാൻ എ.ഐ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിൽ മൂന്നു നിയമസഭ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച സന്ദർശനം ന ടത്തും. വയനാട് ലോക്സഭ മണ്ഡലത്തിെൻറ ഭാഗമായ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലായി നാല് റോഡ് ഷോകളാണ് നടക്കുക. ഉച്ചക്ക് രണ്ടിന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങുന്ന രാഹുലിനെ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും സ്വീകരിക്കും.
തുടർന്ന് വാഹന ജാഥയുടെ അകമ്പടിയോടെ ആദ്യ സ്വീകരണകേന്ദ്രമായ കാളികാവിലെത്തി 3.30ന് റോഡ് ഷോ നടത്തും. നിലമ്പൂരിലെ റോഡ് ഷോ വൈകീട്ട് നാലിന് ചന്തക്കുന്നിൽ നിന്നാരംഭിച്ച് ചെട്ടിയങ്ങാടി യു.പി സ്കൂൾ പരിസരത്ത് സമാപിക്കും.
അഞ്ചിന് എടവണ്ണയിൽ എത്തും. എടവണ്ണ പാലത്തിനടുത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോ അരീക്കോട് റോഡിൽ അവസാനിപ്പിക്കും. തുടർന്ന് പുത്തലം മൈത്രക്കടവ് പാലത്തിനടുത്ത് നിന്നാരംഭിക്കുന്ന റാലിയും റോഡ് ഷോയും അരീക്കോട് പട്ടണത്തിലൂടെ താഴത്തങ്ങാടി പാലത്തിനടുത്ത് സമാപിക്കും. ശനിയാഴ്ച വയനാട് ജില്ലയിലെ കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലും ഞായറാഴ്ച രാവിലെ കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തിലെ അടിവാരം, മുക്കം എന്നിവിടങ്ങളിലും റോഡ് ഷോ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.