കോഴിക്കോട്: വയനാട് എം.പി. രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മലപ്പുറം ഡി.സി.സി പ്രസിഡന്റ് മാരായ അഡ്വ.വിഎസ് ജോയ്, എന്‍ഡി അപ്പച്ചന്‍, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവരും വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനെത്തി.
രാഹുൽ ആദ്യം ഈങ്ങാപ്പുഴയിലേക്ക് പോകും. മുൻ എം.എൽ.എ മോയിന്‍കുട്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും. രാഹുൽ ബ്രിഗേഡിന്‍റെ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യും. അതിനുശേഷം വയനാട്ടിലേക്ക് തിരിക്കും. കുറുക്കൻമൂല സന്ദർശിക്കാനും പരിപാടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.