ആർ. ശ്രീലേഖ​ ചട്ട ലംഘനം നടത്തി; മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: കോർപറേഷൻ ചുമതല നൽകാത്തതും അനുമതി വാങ്ങാത്തതുമായ ആർ. ശ്രീലേഖയുടെ ചട്ടലംഘനം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തിൽ തനിക്ക് ഓഫിസ് ഉണ്ടെന്ന് അവകാശവാദം ഉന്നയിക്കുകയും ഇവിടത്തെ മുറി കോർപറേഷന്റെ അനുമതിയില്ലാതെ ഒഴിപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്ത കോർപറേഷൻ കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടി ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്.

ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. കോർപറേഷന് അപേക്ഷ നൽകി കൗൺസിൽ അംഗികരിച്ച് രേഖാപരമായി അനുവാദം നൽകിയാൽ മാത്രമേ ശാസ്തമംഗലത്തെ കോർപറേഷന്റെ ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയത്തിലെ കെട്ടിടത്തിൽ ശ്രീലേഖക്ക് ഓഫിസ് തുറക്കാൻ നിയമപരമായി കഴിയുകയുള്ളൂ.

ഇവിടത്തെ കെട്ടിടത്തിലെ റൂം ഒഴിപ്പിക്കുവാൻ കോർപറേഷൻ കൗൺസിൽ ഇതുവരെ തീരുമാനം എടുക്കുകയോ ചുമതല ശ്രീലേഖക്ക് നൽകുകയോ ചെയ്തിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ശാസ്തമംഗലത്തെ കോർപറേഷന്റെ ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തനിക്ക് ഓഫിസ് റൂം ഉണ്ടെന്ന് അവകാശപ്പെട്ട് അവിടെ അതിക്രമിച്ച് കയറിയതും ഇവിടെ റൂം ഒഴിപ്പിക്കാൻ ശ്രമം നടത്തിയതും ചട്ടലംഘനമാണ്. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെടുന്നത്.

Tags:    
News Summary - R Sreelekha violated the rules; complaint to the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.