രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കും

ന്യൂ​ഡ​ൽ​ഹി: യു.​ഡി.​എ​ഫി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ പു​തു​ജീ​വ​ൻ പ​ക​രു​ന്ന​വി​ധം വ​യ​ന ാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്​​ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച്​ കോ​ൺ​ഗ്ര​സ്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​​െ ൻറ ര​ണ്ടാം മ​ണ്ഡ​ലം സം​ബ​ന്ധി​ച്ച്​ ഒ​രാ​ഴ്​​ച​യാ​യി നി​ല​നി​ന്ന അ​നി​ശ്ചി​ത​ത്വം നീ​ങ്ങു​ന്ന​തി​നൊ​പ്പ ം, കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ൽ പൊ​ളി​ച്ചെ​ഴു​ത്തു ന​ട​ത്തു​ന്ന​തു​കൂ​ടി​യാ​ണ്​ പ്ര​ഖ്യാ​പ​നം.

പ്ര​വ​ർ ​ത്ത​ക സ​മി​തി അം​ഗ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ.​കെ. ആ​ൻ​റ​ണി​ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​​ക്കൊ​പ്പം എ. ​െ​എ.​സി.​സി ആ​സ്​​ഥാ​ന​ത്ത്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ലാ​ണ്​ രാ​ഹു​ലി​​െൻറ സ്​​ഥാ​നാ​ർ​ഥി​ത ്വം പ്ര​ഖ്യാ​പി​ച്ച​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ സം​സ്​​ഥാ​ന​ങ്ങ​ൾ അ​തി​രി​ടു​ന്ന വ​യ​നാ​ട്ടി​​ൽ രാ​ഹു​ ൽ മ​ത്സ​രി​ക്കു​ക വ​ഴി തെ​ക്കേ ഇ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല ത​രം​ഗം ഉ​ണ്ടാ​വു​മെ​ന്ന്​ അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

രാ​ഹു​ലി​​െൻറ വ​ര​വി​നെ​ക്കു​റി​ച്ച വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ളി​ൽ​നി​ന്ന്​ ഒ​രാ​ഴ്​​ച​മു​മ്പ്​ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു​ള്ള ആ​വേ​ശ​വും ആ​ഹ്ലാ​ദ​വും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​രാ​ശ​ക്കും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​മാ​റി​യി​രു​ന്നു. ​ തെ​ക്കേ ഇ​ന്ത്യ​യി​ലെ മ​റ്റേ​തു മ​ണ്ഡ​ല​ത്തെ​ക്കാ​ൾ സു​ര​ക്ഷി​ത​വും ഒ​പ്പം, സ​മ​ർ​ഥ​മാ​യ രാ​ഷ്​​ട്രീ​യ​നീ​ക്ക​വു​മാ​ണ്​ വ​യ​നാ​ട്ടി​ലെ സ്​​ഥാ​നാ​ർ​ഥി​​ത്വ​മെ​ന്നാ​ണ്​ നേ​തൃ​ത​ല ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ വി​ല​യി​രു​ത്തി​യ​ത്.

ബി.​ജെ.​പി പ്ര​ധാ​ന​ശ​ത്രു​വാ​യ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തി​നെ നേ​രി​ട്ട്​ രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ഇ​ട​തു നേ​താ​ക്ക​ൾ അ​മ​ർ​ഷം ആ​വ​ർ​ത്തി​ച്ചു പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ, ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രാ​യ മ​ത്സ​ര​മാ​യി രാ​ഹു​ലി​​െൻറ വ​യ​നാ​ട്ടി​ലെ സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തെ കാ​ണേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സി​​െൻറ വി​ശ​ദീ​ക​ര​ണം. ഇ​ന്ത്യ​ൻ മ​ന​സ്സ്​​ വി​ഭ​ജി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി.​ജെ.​പി​യു​ടെ​യും രാ​ഷ്​​ട്രീ​യം ചെ​റു​ക്കു​ന്ന​തി​ന്​ തെ​ക്കേ ഇ​ന്ത്യ​യി​ലും രാ​ഹു​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന പൊ​തു അ​ഭി​പ്രാ​യ​മാ​ണ്​ പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്ന​തെ​ന്ന്​ അ​വ​ർ പ​റ​യു​ന്നു.

2004 മു​ത​ൽ പ്ര​തി​നി​ധാ​നം ചെ​യ്​​തു​വ​രു​ന്ന യു.​പി​യി​ലെ അ​മേ​ത്തി മ​ണ്ഡ​ല​ത്തി​ൽ പ​തി​വു​പേ​ാ​ലെ രാ​ഹു​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ഏ​പ്രി​ൽ 23നും ​അ​മേ​ത്തി​യി​ൽ മേ​യ്​ ആ​റി​നു​മാ​ണ്​ വോ​െ​ട്ട​ടു​പ്പ്. അ​മേ​ത്തി​യി​ലെ ജ​യ​സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തി​നി​ടെ, ഇ​താ​ദ്യ​മാ​യാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. നെ​ഹ്​​റു കു​ടും​ബ​ത്തി​ൽ​നി​ന്നൊ​രാ​ൾ കേ​ര​ള​ത്തി​ലെ സു​ര​ക്ഷി​ത മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​ ഇ​താ​ദ്യം. ​ഇ​തോ​ടെ, താ​ര​മ​ണ്ഡ​ല​​മെ​ന്ന നി​ല​യി​ൽ വ​യ​നാ​ട്​ ദേ​ശീ​യ ശ്ര​ദ്ധ​യി​ൽ.

വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലെ ഏഴു നിയമസഭാ സീറ്റുകൾ ഉൾപ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫാണ് ഭൂരിപക്ഷം നേടിയത്. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ മാത്രമായിരുന്നു എൽ.ഡി.എഫിന് മുൻതൂക്കം.

അതേസമയം, 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ എന്നീ സീറ്റുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ എന്നീ സീറ്റുകളാണ് യു.ഡി.എഫ് നേടിയത്.

പാർലമെന്‍റ് മണ്ഡലത്തിലെ 50 ഗ്രാമപഞ്ചായത്തുകളിൽ 29 എണ്ണം എൽ.ഡി.എഫും 21 എണ്ണം യു.ഡി.എഫുമാണ് നേടിയത്.

നെഹ്റു-ഗാന്ധി കുടുംബാംഗങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥാനാർഥിയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ കേരളത്തിൽ സ്ഥാനാർഥിയാകുന്നത്. പിതാവ് രാജീവ് ഗാന്ധിയുടെയും മാതാവ് സോണിയ ഗാന്ധിയുടെയും മണ്ഡലമായിരുന്ന ഉത്തർപ്രദേശിലെ അമേത്തിയെയാണ് 2004 മുതൽ രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നത്.

1978ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കർണാടകത്തിലെ ചിക്മംഗളൂരുവിൽ നിന്ന് ഇന്ദിര ഗാന്ധിയും 1999ലെ തെരഞ്ഞെടുപ്പിൽ കർണാടകത്തിലെ ബെല്ലാരിയിൽ നിന്നും സോണിയ ഗാന്ധിയും മൽസരിച്ചിട്ടുണ്ട്.

Tags:    
News Summary - rahul gandhi contest from wayanad-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.