കൊച്ചി: 2019ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയാണ് തങ്ങളുടെ പ്ര ധാനമന്ത്രി സ്ഥാനാർഥിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയ് പാൽ റെഡ്ഢി. കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു പാർട്ടികൾ ഇത് അംഗീകരിക്കാൻ സമയമെടുക്കും. 2004ൽ സോണിയ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയപ്പോൾ അവർ പറഞ്ഞത്, പ്രധാനമന്ത്രിയെ തീരുമാനിക്കുക തെരഞ്ഞെടുപ്പിനുശേഷമാണ് എന്നാണ്. അന്നത്തെ സാഹചര്യമല്ല ഇന്ന്. കോൺഗ്രസിെന സംബന്ധിച്ചിടത്തോളം 2004നേക്കാൾ എളുപ്പമായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ഇടതുപാർട്ടികളുമായി സഖ്യത്തിേലർപ്പെടാൻ കോൺഗ്രസ് തയാറാണ്. സി.പി.ഐ പാർട്ടിക്കൊപ്പമുണ്ടെങ്കിലും സി.പി.എമ്മിന് വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. അവർക്ക് മനംമാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷ.
റഫാൽ യുദ്ധവിമാന കരാറിലെ ക്രമക്കേടുകൾ ജോയൻറ് പാർലമെൻററി കമ്മിറ്റി (ജെ.പി.സി) അന്വേഷിക്കണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകിക്കാൻ സി.എ.ജിക്കുമേൽ സമ്മർദമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് റിപ്പോർട്ട് നൽകില്ലെന്നും റെഡ്ഢി പറഞ്ഞു. കോടതി, സി.ബി.ഐ, സി.എ.ജി തുടങ്ങി എല്ലാ ഭരണസ്ഥാപനങ്ങളെയും കേന്ദ്രസർക്കാർ അഴിമതി നിറഞ്ഞതാക്കി. ഇപ്പോൾ സുപ്രീംകോടതിയെയും തെറ്റിദ്ധരിപ്പിക്കുകയാണ്.
സാധാരണഗതിയിൽ പ്രതിരോധവുമായി ബന്ധപ്പെട്ട കരാറുകളിൽ പ്രതിരോധമന്ത്രി ഒപ്പിട്ടശേഷം പ്രധാനമന്ത്രി ശരിവെക്കുകയാണ് പതിവ്. എന്നാൽ, റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റക്കാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.വി. തോമസ് എം.പി, മുൻമന്ത്രി കെ. ബാബു, ഡി.സി.സി പ്രസിഡൻറ് ടി.ജെ വിനോദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.