Posted On
date_range Updated On
date_range സത്യസന്ധനും കഠിനാധ്വാനിയുമായ നേതാവ്; വി.വി. പ്രകാശ് എന്നും ഓർമ്മിക്കപ്പെടും -രാഹുൽ ഗാന്ധി
കോഴിക്കോട്: മലപ്പുറം ഡി.സി.സി പ്രസിഡന്‍റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ വി.വി പ്രകാശിന്‍റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. അനുശോചിച്ചു. പ്രകാശ് ജിയുടെ അകാല നിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസിന്‍റെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരംഗമെന്ന നിലയിൽ അദ്ദേഹം ഓർമ്മിക്കപ്പെടും. ജനങ്ങൾക്ക് സഹായം നൽകാൻ എപ്പോഴും തയാറായിരുന്നു അദ്ദേഹം. പ്രകാശിന്‍റെ കുടുംബത്തോട് ഹൃദയത്തിൽ നിന്നുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.