വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വ്യാഴാഴ്ച വയനാട്ടിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാഹുലിൻെറ പ്രചരണത്തിനായി മുതിര്‍ന്ന നേതാക്കളും ജില്ലയിലെത്തിയേക്കും. അതേസമയം എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ബുധനാഴ്ച രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററിലായിരിക്കും വയനാട്ടിലെത്തുക. വ്യാഴാഴ്ച പകൽ 11. 15 ഓടെ കല്‍പ്പറ്റയിലെ കലക്ട്രേറ്റിലെത്തി നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാഹുലിൻെറ വരവിനു മുന്നോടിയായി എസ്.പി.ജി സംഘം വയനാട്ടില്‍ സുരക്ഷാ പരിശോധനകള്‍ നടത്തി.
ചുരുങ്ങിയത് ഏഴ് മുതിര്‍ന്ന കേന്ദ്ര നേതാക്കളെ എങ്കിലും രാഹുല്‍ ഗാന്ധിക്കായി വയനാട്ടില്‍ പ്രചരണത്തിനെത്തിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. വയനാട്ടിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ദേശീയ നേതാക്കള്‍ നേരിട്ടെത്തും പ്രിയങ്കാ ഗാന്ധി സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരിക്കും പര്യടനം നടത്തുക. റാലിയില്‍ യുവാക്കളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.
ഇടത് സ്ഥാനാര്‍ഥി പി.പി സുനീറിനായുള്ള ശക്തമായ പ്രചരണവും മണ്ഡലത്തില്‍ തകൃതിയായി നടക്കുന്നുണ്ട് . ഇന്ന് കല്‍പ്പറ്റയില്‍ നടക്കുന്ന പരിപാടിയില്‍ പാർട്ടി ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.