തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്ക’ത്തിെൻറ സമാപനസമ്മേളനം ഡിസംബർ ഒന്നിന് വൈകീട്ട് അഞ്ചിന് ശംഖുംമുഖത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എ.കെ. ആൻറണി ഉൾപ്പെടെ മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ പെങ്കടുക്കും. ഒരു ലക്ഷം യു.ഡി.എഫ് പ്രവർത്തകർ സമാപനത്തിൽ അണിനിരക്കും. 27, 28 തീയതികളിൽ കൊല്ലെത്ത പര്യടനം പൂർത്തിയാക്കി 29ന് രാവിലെ 10ന് വർക്കലയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തോടെയാണ് ജില്ലയിൽ പ്രവേശിക്കുക. വൈകീട്ട് നെടുമങ്ങാട്ട് സമാപിക്കുന്ന പര്യടനം 30ന് രാവിലെ അരുവിക്കരയിൽനിന്ന് പ്രയാണം തുടങ്ങും. വൈകീട്ട് തലസ്ഥാന ജില്ലയിലെ വെള്ളറടയിലാണ് ജാഥ അവസാനിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിഷേധമാണ് ജാഥക്ക് ലഭിച്ച വലിയ വരവേൽപ്പെന്ന് ഹസൻ പറഞ്ഞു.
പടയൊരുക്കത്തിെൻറ സമാപനത്തിനു ശേഷം ഡിസംബർ രണ്ടിന് രാവിലെ ഒമ്പതിന് ഇന്ദിരഭവനിൽ നടക്കുന്ന കോൺഗ്രസ് നേതൃസംഗമത്തിലും രാഹുൽ ഗാന്ധി പെങ്കടുക്കും. കെ.പി.സി.സി ജനറൽ ബോഡി അംഗങ്ങൾ, പോഷകസംഘടന നേതാക്കൾ, എം.പിമാർ, എം.എൽ.എമാർ എന്നിവരാണ് നേതൃസംഗമത്തിൽ പെങ്കടുക്കുക. രാവിലെ 11ന് ആർ.എസ്.പി സംഘടിപ്പിക്കുന്ന ബേബിജോൺ ജന്മശതാബ്ദി പരിപാടിയിലും രാഹുൽ പെങ്കടുക്കും. ഉച്ചക്ക് 1.30ന് തിരുവനന്തപുരത്തുനിന്ന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.