കൽപറ്റ: ജനിച്ചു വീണയുടന്‍ രാഹുൽ ഗാന്ധിയെ കൈയിലെടുത്തത് താനാണെന്ന നഴ്സ് രാജമ്മയു ടെ വാദത്തെ തള്ളി ഏതാനും പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നതോടെ ആരോപണം നിഷേധിച്ച ് ഡൽഹി ഹോളിക്രോസ് ആശുപത്രിയിൽ നഴ്സായിരുന്ന രാജമ്മയും രംഗത്തെത്തി. രാഹുലിെൻറ വയസ് സും രാജമ്മയുടെ വയസ്സും ഒത്തുപോകുന്നില്ലെന്നാണ് ആരോപണം. എന്നാൽ, ഇവരുടെ വ്യാജ പ്രചാ രണങ്ങളെ രേഖകളുടെ അടിസ്ഥാനത്തിൽ തള്ളിക്കളയുകയാണ് നായ്ക്കട്ടി സ്വദേശി രാജമ്മ. തെൻറ പ്രായം എത്രയെന്ന് ചോദിക്കേണ്ടത് തന്നോടാണെന്നാണ് ഇതിനുള്ള രാജമ്മയുടെ മറുപടി.
രാജമ്മയെ രാഹുൽ സ്നേഹത്തോടെ ചേർത്തുപിടിച്ചത് മാധ്യമങ്ങൾ വലിയ വാർത്തയാക്കുകയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. പിന്നാലെയാണ് നവമാധ്യമങ്ങളിൽ മറ്റൊരു ചർച്ചക്ക് തുടക്കമായത്. രാഹുലിെൻറ പ്രസവ സമയത്ത് ഒപ്പമുണ്ടായിരുന്ന നഴ്സിെൻറ കഥ വ്യാജമാണെന്നായിരുന്നു ആരോപണങ്ങൾ. ‘രാജമ്മക്ക് 62 വയസ്സ്. രാഹുൽ ഗാന്ധിക്ക് 49 വയസ്സ്. അപ്പോൾ രാഹുലിെൻറ ജനന സമയത്ത് നഴ്സ് രാജമ്മക്ക് പ്രായം വെറും 13 വയസ്സാണോ?’ എന്നാണ് ട്വിറ്ററിൽ മുരളീകൃഷ്ണയുടെ സംശയം. കോൺഗ്രസിെൻറ പി.ആർ തന്ത്രത്തിെൻറ ഭാഗമായി രാജമ്മ നുണപറയുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. മുരളീകൃഷ്ണയുടെ ട്വീറ്റ് 6656ലധികം പേർ റീ ട്വീറ്റ് ചെയ്തു. 12,000ത്തിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. ഏതാനും പേർ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, പ്രസവ ശുശ്രൂഷയുടെ ആറു മാസത്തെ കോഴ്സിനു പഠിക്കുന്ന കാലത്താണ് സോണിയ ഗാന്ധിയെ ശുശ്രൂഷിക്കാനുള്ള സംഘത്തിെൻറ ഭാഗമായി ചേർന്നതെന്ന് രാജമ്മ പറയുന്നു. അന്ന് തനിക്ക് പ്രായം 23 വയസ്സാണ്. 1947 ജൂൺ ഒന്നിനാണ് താൻ ജനിക്കുന്നത്. 1968ൽ നഴ്സിങ് പഠനം പൂർത്തിയാക്കി. അതിനുള്ള സർട്ടിഫിക്കറ്റുകളും രേഖകളും കൈയിലുണ്ട്. സംശയം ഉന്നയിക്കുന്നവർ വീട്ടിലേക്ക് വന്നാൽ കാണിച്ചുതരാമെന്നും രാജമ്മ പറയുന്നു.
രാഹുൽ ജനിച്ചുവീണപ്പോൾ ആദ്യമായി കൈകളിൽ ഏറ്റുവാങ്ങിയത് താനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ കാണണമെന്ന് താൻ ആഗ്രഹം പ്രകടിപ്പിച്ചത്. അതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്ക് എന്താണ് നേടാനുള്ളതെന്നും ഇവർ ചോദിക്കുന്നു. ആർമിയിൽ നഴ്സായി സേവനം അനുഷ്ഠിച്ച രാജമ്മ കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ കൽപറ്റ റസ്റ്റ് ഹൗസിലായിരുന്നു രാഹുലും രാജമ്മയും തമ്മിലുള്ള വികാരഭരിത കൂടിക്കാഴ്ച. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയതോടെയാണ് രാജമ്മ വർഷങ്ങൾ പഴക്കമുള്ള ഓർമകൾ പുറത്തുപറയുന്നത്. തന്നെ കാണണമെന്ന രാജമ്മയുടെ ആഗ്രഹമറിഞ്ഞ രാഹുൽ വോട്ടർമാർക്ക് നന്ദി പറയാനെത്തിയ അവസരത്തിൽ അവരെ നേരിട്ടു കാണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.