ആർ.എസ്​.എസിനെപ്പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ല -രാഹുൽ

ആലപ്പുഴ: ആർ.എസ്​.എസ്​ രാജ്യത്തോട്​ ചെയ്​തത്​​ ഇടതു​ പക്ഷം ചെയ്​തിട്ടില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗ ാന്ധി. ഇടതുപക്ഷം ഒരിക്കലും ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുകയോ തകർക്കാൻ ശ്രമിക്കു​കയോ ചെയ്​തിട്ടില്ലെന ്ന്​ ആലപ്പുഴ സ്​റ്റേഡിയം ഗ്രൗണ്ടിൽ യു.ഡി.എഫ്​ ​െതരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്​ത്​ അദ്ദേഹം പറഞ് ഞു.


കേരളത്തിലെ പ്രധാന എതിരാളി ഇടതുപക്ഷം തന്നെയാണെന്ന്​ സൂചിപ്പിച്ചാണ്​ രാഹുൽ ആർ.എസ്​.എസി​െനയും ഇടതു​പക്ഷ​െത്തയും വേറിട്ട്​ കാണണമെന്ന്​ പറഞ്ഞത്​. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തി​​െൻറ അവസാന ഭാഗത്താണ്​ രാഹുൽ ഇടതുപക്ഷ​െത്ത കൃത്യമായി പ്രകീർത്തിക്കുന്ന പരാമർശം നടത്തിയത്​. അരിവാൾ ചുറ്റികക്കും അരിവാൾ നെൽക്കതിരിനും വോട്ടുചെയ്​തിരുന്നവരോട്​ കൈപ്പത്തിക്ക്​ വോട്ടുചെയ്യണമെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ. ആൻറണി പരസ്യ അഭ്യർഥന മ​ുന്നോട്ടുവെച്ച്​ അൽപസമയത്തിനുള്ളിലാണ്​ രാഹുൽ ഇടതുപക്ഷ​െത്ത പ്രശംസിച്ചത്​​.

ബി.ജെ.പിയും ആർ.എസ്​.എസും നരേ​ന്ദ്ര മോദിയും രാജ്യത്തി​​െൻറ അടിസ്​ഥാന മൂല്യങ്ങ​െളയും ഭരണഘടനാ സ്​ഥാപനങ്ങ​െളയും തകർക്കുകയാണെന്ന്​ ആവർത്തിച്ച അദ്ദേഹം കോൺഗ്രസിന്​ മാത്ര​േമ ആർ.എസ്​.എസിനെ പ്രതിരോധിക്കാൻ കഴിയൂ എന്നും വ്യക്​തമാക്കി.

നോട്ട്​ നിരോധനം വഴി മോദി തകർത്ത രാജ്യത്തെ സമ്പദ്​വ്യവസ്​ഥയെ തിരിച്ചുപിടിക്കാൻ അനിൽ അംബാനിയടക്കമുള്ളവർക്ക്​ നൽകിയ പണം തിരിച്ചെടുത്ത്​ റീ മോണിറ്റൈസേഷൻ ഏർപ്പെടുത്തും. 15 ലക്ഷം വീതം ഓരോരുത്തർക്കും നൽകുമെന്ന്​ പറഞ്ഞ മോദി 15 അഴിമതിക്കാർക്ക് ജനങ്ങളുടെ പണം നൽകി. വ്യത്യസ്ത ശബ്​ദം ഉയർത്താനുള്ള ജനതയുടെ അവകാശത്തെ കോൺഗ്രസ് തടയി​െല്ലന്നും രാഹുൽ പറഞ്ഞു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Rahul Gandhi at Alappuzha-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.