ബി.ജെ.പിയുടേയും സി.പി.എമ്മി​േന്‍റയും ആശയ അടിത്തറ വിദ്വേഷവും പകയുമാണ്​; രമയെ ഉദാഹരണമാക്കി രാഹുൽ VIDEO

വടകര: വടകരയിൽ യു.ഡി.എഫ് പിന്തുണക്കുന്ന ആർ.എം.പി(െഎ) സ്ഥാനാർഥി കെ.കെ. രമക്ക് വോട്ട് അഭ്യർഥിച്ച് കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയെത്തി. പുറമേരിയിലെ ആയിരങ്ങൾ തിങ്ങിനിറഞ്ഞ സ്വീകരണ കേന്ദ്രത്തിലാണ് രാഹുലെത്തിയത്. രമയോടൊപ്പം വേദിയിലിരിക്കുന്ന ചിത്രങ്ങൾ പിന്നീട് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.

രമയെ സമീപത്തേക്ക്​ വിളിച്ച്​ രാഹുൽ പറഞ്ഞതിങ്ങനെ: ''കോൺഗ്രസ്​ മുക്ത ഭാരതമെന്ന്​ പറയുന്ന ബി.ജെ.പി എന്തുകൊണ്ടാണ്​ ഇടതുപക്ഷ മുക്ത കേരളം എന്ന്​ പറയാത്ത്​?. അതിന്‍റെ ഉത്തരം ഈ ​സ്​റ്റേജിലുണ്ട്​. രണ്ടുപേരുടെയും ആശയ അടിത്തറ വിദ്വേഷത്തിലും പകയിലുമാണ്​. എന്തിനാണ്​ രമക്കും മകനും വേദന കൊടുത്തത്?​. എല്ലാവരും പാർട്ടി കുടുംബത്തി​െല അംഗങ്ങളായിട്ടും അവരോട്​ എന്തിനാണ് ഇങ്ങനെ ചെയ്​തത്?​ ​. വിയോജിച്ചാൽ കൊല്ലുന്നതാണ്​ അവരുടെ രാഷ്​ട്രീയം''.

Full View

കേന്ദ്ര-സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ചാണ് രാഹുൽ സംസാരിച്ചത്. കോൺഗ്രസ് പ്രകടനപത്രികയിലെ ജനക്ഷേമ പദ്ധതികളും രാഹുൽ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT