പ്രധാനമന്ത്രിയിൽ നിന്ന് കേരളം കാര്യമായൊന്നും പ്രതീക്ഷിക്കേണ്ട -രാഹുൽ ഗാന്ധി

ഈങ്ങാപ്പുഴ: കേരളത്തി​​​െൻറ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രിയിൽനിന്ന് കാര്യമായൊന്നും പ്രത ീക്ഷിക്കേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോടും കോണ്‍ഗ്രസോ മറ്റു പാര്‍ട്ടികളോ ഭരിക്കുന്ന സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി നാളിതുവരെ സ്വീകരിച ്ച നിലപാടുകളിൽനിന്ന് ഈ കാര്യം വ്യക്തമാണ്. തിരുവമ്പാടി അസംബ്ലി മണ്ഡലത്തിലെ കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകള ിലെ വോട്ടർമാരോട് നന്ദിപറയാൻ ഈങ്ങാപ്പുഴയിലെത്തിയ അദ്ദേഹം ടൗണില്‍ നടത്തിയ റോഡ്‌ഷോയില്‍ സംസാരിക്കുകയായിരുന്നു.

വിദ്വേഷവും പകയുമാണ് ബി.ജെ.പിയുടെ രാഷ്​ട്രീയത്തെ നിയന്ത്രിക്കുന്നത്. കേരളത്തില്‍ വന്ന് എനിക്ക് വാരാണസിപോലെയാണ് കേരളം എന്നൊക്കെ പ്രധാനമന്ത്രി പറഞ്ഞങ്കിലും ആര്‍.എസ്.എസി​​​െൻറ ആശയങ്ങള്‍ പിന്തുടരാത്തവര്‍ ഇന്ത്യക്കാരല്ലെന്ന സമീപനമാണ് അവര്‍ക്കുള്ളത്. കേരളക്കാര്‍ അത്തരം ആശയങ്ങളെ ഒരിക്കലും അംഗീകരിക്കി​െല്ലന്ന് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍, കേരളത്തി​​​െൻറ ആവശ്യങ്ങള്‍ക്കുവേണ്ടിയും പ്രത്യേകിച്ച് വയനാടിന് വേണ്ടിയും ശക്തമായി പോരാടാന്‍ സഭയില്‍ താനുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പലതും ലളിതമായി പരിഹരിക്കാവുന്നതല്ല. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെങ്കിലും ജനങ്ങളോടൊപ്പം നിന്ന് പ്രശ്‌നപരിഹാരത്തിന് കഴിയുന്നത് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് പാര്‍ലമ​​െൻറ്​ കമ്മിറ്റി ജനറൽ കണ്‍വീനര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്​ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ സി. മോയിന്‍കുട്ടി, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ഡി.സി.സി പ്രസിഡൻറ്​ ടി. സിദ്ദീഖ്, സി.പി. ചെറിയ മുഹമ്മദ്, വി.കെ. ഹുസൈന്‍കുട്ടി, ബിജു താന്നിക്കാകുഴി, അഡ്വ. പി.സി. നജീബ് , രാജേഷ് ജോസ് തുടങ്ങിയവര്‍ റോഡ്‌ഷോയില്‍ അനുഗമിച്ചു.

ഈങ്ങാപ്പുഴയിൽ ആരംഭിച്ച റോഡ് ഷോ മുക്കത്ത് സമാപിച്ചു. മൂന്ന് ദിവസത്തെ പരിപാടികൾക്ക് ശേഷം രാഹുൽ ഡൽഹിയിലേക്ക് മടങ്ങി.

Tags:    
News Summary - rahul-addresses-udf-workers-criticising-modi-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.