ഒാറഞ്ചും പേരക്കയുമല്ല വേണ്ടത്​; രഹ്​ന ഇരുമുടിക്കെട്ടിനെ അപമാനിച്ചു - കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്​ത്രീ പ്രവേശന പ്രശ്​നം ബി.ജെ.പി വിചാരിച്ചാൽ ഒറ്റദിവസംകൊണ്ട്​ അവസാനിപ്പിക്കാമെന്ന്​ കെ. മുരളീധരൻ എം.എൽ.എ. കേന്ദ്രസർക്കാർ ഒാർഡിനൻസ്​ ഇറക്കിയാൽ മതി. പക്ഷേ, അവർ അതിന്​ തയാറല്ല. ആക്​ടിവിസ്​റ്റുകൾക്ക്​ പൊലീസ്​ ബന്തവസ്​ ഒരുക്കുക വഴി സംസ്​ഥാന സർക്കാർ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണ്​.

സുപ്രീംകോടതി വിധിയുടെ മറവിൽ സർക്കാർ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നു. ചോദിച്ചുവാങ്ങിയ വിധി തെറ്റായി നടപ്പാക്കിയതി​​​െൻറ പരിണിതിയാണ്​ ഇപ്പോൾ ശബരിമലയിൽ കാണുന്നത്​. ത​ന്ത്രി സ്വീകരിച്ച നിലപാടുകൊണ്ട്​ മാത്രമാണ്​ രക്​തച്ചൊരിച്ചിൽ ഉണ്ടാകാതിരുന്നത്​. വികാരങ്ങൾ മുറിപ്പെടുന്ന സാഹചര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാൻ തന്ത്രിക്ക്​ അവകാശമുണ്ട്​. പേരക്കയും ഒാറഞ്ചുമായെത്തിയ രഹ്​ന ഫാത്തിമ ഇരുമുടിക്കെട്ടിനെ അപമാനിച്ചു. പൊലീസ്​ കവചവും ഹെൽമറ്റും നൽകിയാണ്​ ​െഎ.ജി ​ഇവർക്ക്​ സംരക്ഷണം നൽകിയത്​.

സംസ്​ഥാനത്ത്​ കലാപാന്തരീക്ഷമുണ്ടായിട്ടും മുഖ്യമന്ത്രി സ്​ഥലത്തില്ല. കേരളത്തെ തീവെച്ചിട്ടാണോ നവകേരളത്തെ മുഖ്യമന്ത്രി സൃഷ്​ടിക്കാൻ​ പോകുന്നതെന്ന്​ വ്യക്​തമാക്കണം​. അയ്യപ്പൻ ഒഴികെ മറ്റുള്ളവർക്കെതിരെയെല്ലാം വധശ്രമത്തിന്​ കേസെടുത്ത്​ കഴിഞ്ഞു. വിശ്വാസികളെ തകർക്കാൻ രണ്ട്​ മന്ത്രിമാരെയാണ്​ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്നത്​, ശബരിമലയിൽ കടകംപള്ളി സുരേന്ദ്രനെയും സുന്നി പള്ളികളുടെ വിഷയത്തിൽ കെ.ടി. ജലീലിനെയും. ചത്തുകിടന്ന ബി.​െജ.പിക്ക്​ ഒാക്​സിജൻ നൽകുകയാണ്​ സി.പി.എം ചെയ്​തത്. ദേവസ്വം ബോർഡിനെയും മന്ത്രിയെയും പാർട്ടി നിയന്ത്രിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

Tags:    
News Summary - Rahna Fathima Insult Irumudikkettu - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.