ഒ​റ്റ​സ്​​നാ​പ്പി​ൽ ഒ​തു​ങ്ങാ​തെ ര​ഘു​റാ​യി​യു​ടെ കാ​മ​റ

കോഴിക്കോട്: ലെൻസിൽ പതിഞ്ഞ ദുരന്തജീവിതങ്ങളിലൂടെ ഒരു കാലഘട്ടെത്ത അടയാളപ്പെടുത്തിയ പ്രശസ്ത ഫോേട്ടാഗ്രാഫർ റഘുറായിക്ക് കോഴിക്കോടൻ അനുഭവം സന്തോഷത്തിേൻറത്. പ്രമുഖ ഫോേട്ടാഗ്രാഫർ റസാഖ് കോട്ടക്കൽ അനുസ്മരണത്തോടനുബന്ധിച്ചുള്ള ശിൽപശാലക്കായാണ് പദ്മശ്രീ ജേതാവ് രഘുറായ് എത്തിയത്. ഒാരോ സെക്കൻഡിലും കാമറയെ കാത്തിരിക്കുന്ന ആ അവിസ്മരണീയ ചിത്രം തേടി അദ്ദേഹവും സുഹൃത്തുക്കളും ചൊവ്വാഴ്ച വൈകുന്നേരം സത്യത്തി​െൻറ നഗരത്തിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

ബീച്ചിലെ  കൽശിൽപങ്ങൾക്കിടയിലൂടെ അസ്തമയം കാണുകയും സഞ്ചാരികളുടെ ജീവിതത്തിലേക്ക് സൂം ചെയ്യുകയായിരുന്നു അദ്ദേഹം. ഭോപാൽ ദുരന്തവും മദർ തെരേസയും ഇന്ദിര ഗാന്ധിയുമെല്ലാം സവിശേഷ കോണിലൂടെ പതിഞ്ഞ ആ കാമറയിലേക്ക് കോഴിക്കോടും കയറിവന്നു. പ്രശസ്ത ഫോേട്ടാഗ്രാഫറെ കണ്ടപ്പോൾ മറ്റൊരു പരിപാടിക്കായി ബീച്ചിലുണ്ടായിരുന്ന നഴ്സിങ് വിദ്യാർഥികൾ സെൽഫിയെടുക്കാൻ തടിച്ചുകൂടി. യാദൃച്ഛികമായിരിക്കാം സൂര്യന് എതിരെ നിന്ന് പടംപിടിക്കാൻ ശ്രമിച്ച അവർക്ക് രണ്ടു വാക്കിൽ ഉപദേശം, ‘സൂര്യപ്രകാശത്തിൽ ചിത്രം ചീത്തയാകുമെന്ന്’. കോഴിക്കോട് സുന്ദരമാണെന്നും ഇത്രയും മുസ്ലിം സ്ത്രീകൾ പുറത്തിറങ്ങുന്ന മറ്റൊരു സ്ഥലവും കണ്ടിട്ടില്ലെന്നുമായിരുന്നു നഗരത്തെ കുറിച്ചുള്ള അദ്ദേഹത്തി​െൻറ ആദ്യ പ്രതികരണം.

ആളുകളുടെ പെരുമാറ്റവും ബീച്ചി​െൻറ സൗന്ദര്യവുമെല്ലാം തനിക്കും കാമറക്കും ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകരായ ജോഷി ജോസഫ്, സുകേന്ദു, മറ്റ് സൃഹൃത്തുക്കളായ മണിലാൽ, മനേഷ് മാധവൻ എന്നിവർക്കൊപ്പം കുറ്റിച്ചിറയിലെ മുച്ചുന്തി പള്ളിയുൾപ്പെടെ പുരാതന മുസ്ലിം പള്ളികൾ കാമറയിലാക്കാനായി അവർ നീങ്ങി. 13 വരെയുള്ള ശിൽപശാലക്ക് നേതൃത്വം നൽകുന്ന രഘുറായ് വരും ദിവസങ്ങളിൽ കൂടുതൽ ഫ്രെയിമുകൾ തേടി ഇറങ്ങും.

 

Tags:    
News Summary - raghurai's camera can't fit in one snapp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.