അപ്പുണ്ണി രക്ഷപ്പെട്ടത് 'ദൃശ്യം' ​േമാഡലിൽ

കിളിമാനൂർ: മടവൂർ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഏലിയാസ് അപ്പു എന്ന അപ്പുണ്ണി (32) പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട് നടന്നത് 'ദൃശ്യം'സിനിമയിലെ നായകനെപ്പോലെ. കുറച്ചൊന്നുമല്ല ഇത് അന്വേഷണ സംഘത്തെ വട്ടം കറക്കിയത്‌. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾ പിന്നീട് പരമാവധി മൊബൈൽ ഫോണുകളിലൂടെ ബന്ധപ്പെട്ടിരുന്നില്ല.

തമിഴ്നാട്ടിലെത്തിയ അപ്പുണ്ണി പുതുച്ചേരി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചു. മൊബൈൽ ഫോൺ പൊലീസ് പിൻതുടരുമെന്നറിയാവുന്ന പ്രതി ത​​​െൻറ രണ്ട് മൊബൈലുകളിലൊന്ന് രാമേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവർക്കും മറ്റൊരെണ്ണം ലോറിക്ക് മുകളിലും എറിഞ്ഞു. മൊബൈൽ പിന്തുടർന്ന പൊലീസിന് രണ്ടും കണ്ടെത്താനും സാധിച്ചില്ല. കൊലപാതകം നടന്ന് 20 ദിവസംവരെ ഇയാളെ പിടികൂടാൻ കഴിയാതിരുന്നതും ഇതുകൊണ്ടാണ്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം പേട്ടയിൽ പിടിയിലായ പ്രതി ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്. തെളിവെടുപ്പിനിടെ രോഷപ്രകടനവുമായി ജനക്കൂട്ടം കിളിമാനൂർ: അപ്പുണ്ണിയെ കൊലപാതകം നടന്ന മടവൂരിലെ റെക്കോഡിങ് സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുത്തു.

രണ്ടാം പ്രതി അലിഭായിയെ തെളിവെടുപ്പിനെത്തിച്ച ദിവസത്തെപ്പോലെ ജനക്കൂട്ടം ഇപ്രാവശ്യവും രോഷപ്രകടനം നടത്തി. വൈകീട്ട് 6.30 ഒാടെയാണ് പ്രതിയെ എത്തിച്ചത്. കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നു. അഞ്ച് മിനിറ്റിലേറെ ഇയാളോട് അന്വേഷണ സംഘം ചോദ്യങ്ങൾ ചോദിച്ചു. സ്റ്റുഡിയോക്കുള്ളിലും പുറത്തുമായി ചോദ്യം ചെയ്യൽ തുടർന്നു. തുടർന്ന് പൊലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോൾ ആളുകൾ രോഷാകുലരായി അസഭ്യവർഷം നടത്തി.

വൈകീട്ട് അഞ്ചോടെ പൊലീസ് സംഘം ജീപ്പുമായി സ്ഥലത്തെത്തിയപ്പോഴാണ് പ്രതികളെയാരെയോ കൊണ്ടുവരുന്നതായി പ്രദേശത്തുള്ളവർ അറിയുന്നത്. വാർത്ത പരന്നേതാടെ അരമണിക്കൂറിനകം പ്രദേശം ജനനിബിഡമായി. സ്ത്രീകളും കുട്ടികളുമടക്കം കാത്തുനിന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

Tags:    
News Summary - radio jockey murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.