Posted On
date_range Updated On
date_range സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയായി ആർ. നാസർ തുടരും
ആലപ്പുഴ: സി.പി.എം ജില്ല സെക്രട്ടറിയായി ആർ. നാസർ തുടരും. രണ്ടാം തവണയാണ് നാസറിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എൽ.ഡി.എഫ് ആലപ്പുഴ ജില്ല കൺവീനറുമാണ്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ്, സി.ഐ.ടി.യു ജില്ല സെക്രട്ടറി, കയർ കോർപറേഷൻ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിൽ സജീവമായ ആർ. നാസർ 1980 മുതൽ 84 വരെ എസ്.എഫ്.ഐ ജില്ല സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.