അരങ്ങിൽ വെളിച്ചം കഥ പറഞ്ഞു, നാടകത്തിന്​ ​മാറ്റങ്ങളുടെ ​ ‘മേൽവിലാസം’

തി​രു​വ​ന​ന്ത​പു​രം: നാ​ട​ക​ത്തി​ന്റെ പ​ര​മ്പ​രാ​ഗ​ത വ്യാ​ക​ര​ണ​ങ്ങ​ളെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളെ​യും പൊ​ളി​ച്ചെ​ഴു​തു​ക​യും സാ​ങ്കേ​തി​ക​വും പ്ര​മേ​യ​പ​ര​വു​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന നാ​ട​ക​വേ​ദി​യു​ടെ ഉ​ള്ള​ട​ക്ക​ത്തെ ന​വീ​ക​രി​ക്കു​ക​യും ചെ​യ്ത നാ​ട​ക​കാ​ര​നാ​ണ്​ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി. മ​ല​യാ​ള​ത്തി​ൽ പ്ര​കാ​ശ-​ശ​ബ്ദ വി​ന്യാ​സ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നാ​ട​ക​ങ്ങ​ൾ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത് അ​ദ്ദേ​ഹ​മാ​ണ്. ഇ​തി​നു​പു​റ​മെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മൊ​ബൈ​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​അ​വ​ത​രി​പ്പി​ച്ച​തും അ​ദ്ദേ​ഹ​മാ​ണ്.

പ​തി​നാ​യി​ര​ത്തോ​ളം വേ​ദി​ക​ളി​ൽ ഇ​ത്ത​രം ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ​ക​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. പ്ര​കൃ​തി​യെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​ദ്ദേ​ഹം ത​ന്റെ നാ​ട​ക​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മ​നു​ഷ്യ​ന്റെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​യും വേ​ദ​ന​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​നാ​യി 'അ​മ്മു' എ​ന്ന സ്ഥി​രം ക​ഥാ​പാ​ത്ര​ത്തെ ത​ന്റെ ഒ​ട്ടു​മി​ക്ക നാ​ട​ക​ങ്ങ​ളി​ലും അ​ദ്ദേ​ഹം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ത​ന്റെ ട്രൂ​പ്പാ​യ ‘സൂ​ര്യ തി​യേ​റ്റേ​ഴ്സി’​ലെ 16 അ​ഭി​നേ​താ​ക്ക​ളെ വെ​ച്ചു​കൊ​ണ്ട് തു​ട​ർ​ച്ച​യാ​യ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ൽ 12 വ്യ​ത്യ​സ്ത നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ നാ​ട​ക ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു റെ​ക്കോ​ർ​ഡും സൃ​ഷ്ടി​ച്ചു. 12 നാ​ട​ക​ങ്ങ​ൾ​ക്കാ​യി 12 വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ലൈ​റ്റി​ങ്​ പാ​റ്റേ​ണു​ക​ളും രം​ഗ​സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ക എ​ന്ന വെ​ല്ലു​വി​ളി​യാ​ണ്​ ഏ​റ്റെ​ടു​ത്ത​ത്.

തു​ട​ക്ക​കാ​ല​ത്ത് ക​ലാ​രം​ഗ​ത്ത് വേ​രു​റ​പ്പി​ക്കാ​ൻ താ​ൻ അ​നു​ഭ​വി​ച്ച ക​ഷ്ട​പ്പാ​ടു​ക​ൾ പു​തി​യ ത​ല​മു​റ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ​ക്ക് ഉ​ണ്ടാ​ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ടു​ള്ള സൂ​ര്യ​ചൈ​ത​ന്യ എ​ന്ന ത​ന്റെ കു​ടും​ബ​സ്വ​ത്തി​ലെ 15 സെ​ന്റ് സ്ഥ​ല​ത്ത് ഗ​ണേ​ശം എ​ന്ന പേ​രി​ൽ ഒ​രു ആ​ധു​നി​ക ബ്ലാ​ക്ക് ബോ​ക്സ് തി​യേ​റ്റ​ർ നി​ർ​മ്മി​ച്ച​ത്. 400 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഈ ​തി​യേ​റ്റ​ർ പൂ​ർ​ണ്ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് നാ​ട​ക-​ക​ലാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ദ്ദേ​ഹം വി​ട്ടു​ന​ൽ​കു​ന്ന​ത്. ഒ​രു അ​ര​ങ്ങേ​റ്റം ന​ട​ത്താ​ൻ നാ​ലോ അ​ഞ്ചോ ല​ക്ഷം രൂ​പ ചി​ല​വ് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പ്ര​കാ​ശ-​ശ​ബ്ദ ഉ​പ​ക​ര​ണ​ങ്ങ​ളും, ഗ്രീ​ൻ റൂ​മും, ഡോ​ർ​മി​റ്റ​റി സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഗ​ണേ​ശ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഇ​വി​ടെ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന പ​രി​പാ​ടി​ക​ളി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ ടി​ക്ക​റ്റ് വ​രു​മാ​ന​വും ക​ലാ​കാ​ര​ന്മാ​ർ​ക്ക് ത​ന്നെ എ​ടു​ക്കാം. ക​ല വി​ല്പ​ന​യ്ക്കു​ള്ള​ത​ല്ലെ​ന്നും അ​ത് സ​മൂ​ഹ​ത്തി​ന് തി​രി​കെ ന​ൽ​കാ​നു​ള്ള ഒ​രു സ​മ്മാ​ന​മാ​ണെ​ന്നു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​റ​ച്ച നി​ല​പാ​ടി​ന്റെ പ്ര​തീ​ക​മാ​ണ് ഗ​ണേ​ശം.

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ നാ​ട​ക​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സൃ​ഷ്ടി​യാ​ണ് ‘മേ​ൽ​വി​ലാ​സം’. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ദ​ലി​ത് വി​വേ​ച​ന​ത്തി​ന്റെ​യും അ​നീ​തി​യു​ടെ​യും ക​ഥ പ​റ​യു​ന്ന ഈ ​നാ​ട​കം, പ്ര​ശ​സ്ത ഹി​ന്ദി നാ​ട​ക​കൃ​ത്താ​യ സ്വ​ദേ​ശി ദീ​പ​ക്കി​ന്റെ ‘കോ​ർ​ട്ട് മാ​ർ​ഷ​ൽ’​എ​ന്ന കൃ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും യൂ​റോ​പ്പി​ലു​മു​ൾ​പ്പെ​ടെ എ​ഴു​ന്നൂ​റി​ല​ധി​കം വേ​ദി​ക​ളി​ൽ ഈ ​നാ​ട​കം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ഒ​രു അ​മ​ച്വ​ർ മ​ല​യാ​ളം നാ​ട​കം ഇ​ത്ര​യ​ധി​കം വേ​ദി​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത് വ​ലി​യൊ​രു ച​രി​ത്ര​മാ​ണ്. ‘ചാ​യ​ക്ക​ട​ക​ഥ​ക​ൾ’​എ​ന്ന​റി​യ​പ്പെ​ടു​ന്ന നാ​ട​ക പ​ര​മ്പ​ര​യും അ​ദ്ദേ​ഹ​ത്തി​ന്റെ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​യാ​ണ്.

‘​ചാ​മു​ണ്ഡി​പു​രം’​എ​ന്ന സാ​ങ്ക​ൽ​പ്പി​ക ഗ്രാ​മ​ത്തി​ലെ ‘ചാ​മു​ണ്ഡി​വി​ലാ​സം ചാ​യ​ക്ക​ട‘​യെ പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ആ​റ് ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്.

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ‘ഭീ​മ​ൻ രാ​വു​ണ്ണി നാ​യ​ർ’, തൃ​ശൂ​രി​ലെ തീ​റ്റ റ​പ്പാ​യി​യു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നു​ള്ള ‘തീ​റ്റ റ​പ്പാ​യി‘, ‘അ​മ്മ ത​ങ്ക​മ്മ’, ‘ക​ള​ത്തി​ൽ പ​ത്മി​നി മ​ക​ൾ അ​മ്മു’, കോ​മ​ഡി നാ​ട​ക​മാ​യ ‘തോ​റ​പ്പ​ൻ ഗോ​ൺ​സാ​ൽ​വ​സ്’, തൊ​ഴി​ലി​ന്റെ പേ​രി​ൽ മാ​ത്രം അ​റി​യ​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ള്ള ‘അ​നാ​മി​ക’​എ​ന്നി​വ​യാ​ണ് ഈ ​ആ​റ് ക​ഥ​ക​ൾ. വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്ലാ​ത്ത ഈ ​നാ​ട​ക​ങ്ങ​ൾ പി​ന്നീ​ട് ദൂ​ര​ദ​ർ​ശ​നു​വേ​ണ്ടി അ​ദ്ദേ​ഹം ത​ന്നെ 13 എ​പ്പി​സോ​ഡു​ക​ളു​ള്ള ഹ്ര​സ്വ​ചി​ത്ര പ​ര​മ്പ​ര​യാ​യി സം​വി​ധാ​നം ചെ​യ്തു.

കേ​ര​ള​ത്തി​ന്റെ ക​ലാ-​സാ​ഹി​ത്യ ലോ​ക​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​ം -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക ഭൂ​പ​ട​ത്തെ ലോ​ക​ത്തി​ന്റെ നെ​റു​ക​യി​ൽ പ്ര​തി​ഷ്ഠി​ച്ച ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി​രു​ന്നു സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. ശാ​സ്ത്ര​ത്തി​ന്റെ​യും ക​ല​യു​ടെ​യും അ​പൂ​ർ​വ്വ​വും സു​ന്ദ​ര​വു​മാ​യ ഒ​രു സ​മ​ന്വ​യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം. ക​ല​യെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ലും പ​ര​മ്പ​രാ​ഗ​ത ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ൾ ഒ​രു​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം കാ​ണി​ച്ച പ്ര​തി​ബ​ദ്ധ​ത വ​രും​ത​ല​മു​റ​ക​ൾ​ക്ക് മാ​തൃ​ക​യാ​ണ്. പ​ക​ര​ക്കാ​രി​ല്ലാ​ത്ത സാം​സ്കാ​രി​ക ശി​ൽ​പി​യു​ടെ വേ​ർ​പാ​ട് കേ​ര​ള​ത്തി​ന്റെ ക​ലാ-​സാ​ഹി​ത്യ ലോ​ക​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Soorya Krishnamoorthy: The Visionary Who Redefined Theatre and Light Shows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.