‘ഓപറേഷൻ കളിക്കളം’ സ്പോർട്​സ്​ കൗൺസിലുകളിലെ ‘കള്ളക്കളികൾ’ പൊക്കി വിജിലൻസ്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ക്കു​ന്ന ക​ള്ള​ക്ക​ളി​ക​ളും തി​രി​മ​റി​ക​ളും കൈ​യ്യോ​ടെ പി​ടി​കൂ​ടി വി​ജി​ല​ൻ​സ്. ‘ഓ​പ​റേ​ഷ​ൻ ക​ളി​ക്ക​ളം’ എ​ന്ന പേ​രി​ൽ കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ലും 14 ജി​ല്ല​ക​ളി​ലെ​യും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫീ​സു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ്​ നാ​ളു​ക​ളാ​യി ന​ട​ക്കു​ന്ന പ​ല ത​ട്ടി​പ്പു​ക​ളും ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന പ​ല​യി​ട​ങ്ങ​ളി​ലും രാ​ത്രി വൈ​കും വ​രെ നീ​ണ്ടു. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട്​ വ്യ​ക്​​ത​മാ​ക്കു​മെ​ന്ന്​ വി​ജി​ല​ൻ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

കാ​യി​ക​താ​ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, വി​വി​ധ സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പ​ർ​ച്ചേ​സ് ന​ട​പ​ടി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി​ക​ളും ക്ര​മ​ക്കേ​ടു​ക​ളും ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന.

താ​ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്​​ത​മാ​യി. ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ അ​ർ​ഹ​ത​യി​ല്ലാ​ത്ത കാ​യി​ക​താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ൽ, മാ​ർ​ക്കി​ൽ കൃ​ത്രി​മം കാ​ണി​ക്ക​ൽ, വ്യാ​ജ മ​ത്സ​ര​ഫ​ല​ങ്ങ​ൾ ത​യാ​റാ​ക്ക​ൽ, ജ​ഡ്ജു​മാ​രെ​യും നി​രീ​ക്ഷ​ക​രെ​യും സ്വാ​ധീ​നി​ച്ച് അ​ന​ർ​ഹ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ, മ​ത്സ​ര​ങ്ങ​ളു​ടെ പേ​രി​ൽ അ​മി​ത പ്ര​വേ​ശ​ന/​ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കി ക​ണ​ക്കു​ക​ളും ര​ശീ​തു​ക​ളും കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കാ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യി വി​ജി​ല​ൻ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും മ​റ്റ് സാ​ധ​ന​ങ്ങ​ളു​ടെ​യും വാ​ങ്ങ​ലി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​താ​യും വ്യ​ക്​​ത​മാ​യി.

പ്ര​വ​ർ​ത്തി​ക്കാ​ത്ത പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രി​ൽ ഫ​ണ്ട് കൈ​പ്പ​റ്റ​ൽ, സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച ഫ​ണ്ട് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​ക​മാ​റ്റി വി​നി​യോ​ഗി​ക്ക​ൽ തു​ട​ങ്ങി​യ അ​ഴി​മ​തി​ക​ളും ക്ര​മ​ക്കേ​ടു​ക​ളും ന​ട​ക്കു​ന്ന​താ​യും വി​ജി​ല​ൻ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ‘പ്രോ​ജ​ക്ട്സീ​റോ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​ക​ളും ത​ട​യു​ന്ന​തി​നു​ള്ള ‘പ്രോ-​ആ​ക്ടീ​വ് വി​ജി​ല​ൻ​സ്’ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Tags:    
News Summary - Operation Kalikkalam, Kerala Sports Council, Vigilance raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.