ഖുർആൻ സ്റ്റഡി സെന്‍റർ ജില്ലാ രക്ഷാധികാരി എസ്.അമീൻ, ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്‍റ് റഹീം കല്ലറക്ക് മാർക് ലിസ്റ്റ് നൽകി റാങ്ക് ജേതാക്കളെ പ്രഖ്യാപിക്കുന്നു
തിരുവന്തപുരം: ഖുർആൻ സ്റ്റഡി സെന്റർ കേരള സംഘടിപ്പിച്ച വാർഷിക പരീക്ഷയുടെ ജില്ലാതല റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു. ഖുർആൻ സ്റ്റഡി സെന്‍റർ ജില്ലാ രക്ഷാധികാരി എസ്.അമീൻ ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്‍റ് റഹീം കല്ലറക്ക് മാർക് ലിസ്റ്റ് നൽകിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
പ്രിലിമിനറി ഫസ്റ്റ് ഇയർ പരീക്ഷയിൽ താജുന്നിസ പാളയം (ഫസ്റ്റ് റാങ്ക്), ഷെറിൻ എസ്.എ, തണൽ കണിയാപുരം (സെക്കന്‍റ് റാങ്ക് ), പ്രിലിമിനറി സെക്കൻഡ് ഇയർ പരീക്ഷയിൽ മുഹ്സിന.എസ്, കല്ലമ്പലം (ഫസ്റ്റ് റാങ്ക് ), സുജാഹുദ്ദീൻ, തണൽ കണിയാപുരം (സെക്കന്‍റ് റാങ്ക് ) പ്രിലിമിനറി തേർഡ് ഇയർ പരീക്ഷയിൽ സുലൈഖ ബീവി, കമലേശ്വരം (ഫസ്റ്റ് റാങ്ക്), ഷീജ, കമലേശ്വരം (സെക്കന്‍റ് റാങ്ക് ), പ്രിലിമിനറി ഫോർത് ഇയർ പരീക്ഷയിൽ സമീറ ഹാഷിം, കമലേശ്വരം (ഫസ്റ്റ് റാങ്ക് ), സാജിദ ബീഗം,പാളയം (സെക്കന്‍റ് റാങ്ക്) എന്നിവർ വിജയിച്ചു. സെക്കന്ററി ഫസ്റ്റ് ഇയർ പരീക്ഷയിൽ ബബിദ ബീഗം,പാളയം (ഫസ്റ്റ് റാങ്ക്) ആണ് വിജയിയായത്.
ജില്ലാ ജനറൽ സെക്രട്ടറി സക്കീർ നേമം, ജില്ലാ സെക്രട്ടറി നസീർ നദ്വി, ജില്ല വൈസ് പ്രസിഡന്‍റ് നസീർഖാൻ എന്നിവർ പങ്കെടുത്തു. ഒരാഴ്ച്ചക്കുള്ളിൽ ഖുർആൻ സ്റ്റഡി സെന്റർ വാർഷിക പരീക്ഷ എഴുതിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഖുർആൻ സ്റ്റഡി സെന്റർ കേരള വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഖുർആൻ പഠനത്തിന് അവസരം ലഭിച്ചിട്ടില്ലാത്ത ബഹുജനങ്ങൾക്കായി ഒമ്പത് വർഷം കൊണ്ട് ഖുർആൻ പഠനം പൂർത്തിയാക്കാവുന്ന വിധത്തിൽ സജ്ജമാക്കിയിരിക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ഖുർആൻ സ്റ്റഡി സെന്റർ കേരള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.