സി.പി.എമ്മി​െൻറ പേരിൽ ക്വട്ടേഷൻ സംഘത്തി​െൻറ പിരിവ്: നടപടിക്കൊരുങ്ങി പാർട്ടി

സി.പി.എമ്മിനെ ക്വട്ടേഷൻ സംഘവുമായി ചേർത്ത് ​പ്രതികൂട്ടിൽ നിർത്താൻ രാഷ്ട്രീയപ്രതിയോഗികൾ ശ്രമിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോൾ, കോഴിക്കോട് താമരശ്ശേരിയിലെ സിപിഎം നേതൃത്വം തന്നെയാണ് ഇത്തരത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയുടെ പേര് പറഞ്ഞ് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം ചോദിക്കുകയാണെന്ന് സി.പി.എം നേതാക്കൾ പറയുന്നു. അഞ്ച് ലക്ഷം മുതൽ 20 ലക്ഷം വരെ ക്വട്ടേഷൻ സംഘങ്ങൾ ചിലരോട് ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്.

ഇത്തരക്കാർക്ക് പാർട്ടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ഇവരുടെ പേര് വിവരങ്ങൾ വൈകാതെ പുറത്ത് വിടാനാണ് നീക്കം.  നിലവിൽ ഇത്തരക്കാരെ കുറിച്ച് കൃത്യമായ വിവരം പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സിപിഎം നേതൃത്വം പറയുന്നു. സംഭവം നാട്ടിൽ വലിയ ചർച്ചയായ സാഹചര്യത്തിൽ പാർട്ടി നിലപാട് വിശദീകരിച്ച് താമരശ്ശേരിയിൽ സിപിഎം പൊതുയോഗം  നടത്താനൊരുങ്ങുകയാണ്.

ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും 20ലക്ഷം വരെയാണ്  ഈ സ​ംഘം ചോദിക്കുകയാണ്. പുതുതായി കെട്ടിടം പണിയുന്നവരോട് 10 ലക്ഷവും ആവശ്യപ്പെടുന്നു. പെട്രോൾ പമ്പ് നിർമ്മിക്കാൻ വരുന്നവരോട് കുടിവെള്ളം കിട്ടില്ലെന്ന് പറഞ്ഞ് അഞ്ച് ലക്ഷം വരെ ആവശ്യപ്പെട്ടു. ഈ വിരട്ടലൊന്നും കണ്ട് ഭൂമിയുടമകളും കെട്ടിട ഉടമകളും വഴങ്ങിയില്ലെങ്കിൽ നാളെ നിങ്ങളുടെ സ്ഥലത്തേക്ക് സിപിഎം നേതാക്കൾ വരുമെന്നുമാണ് ഭീഷണി.  ഇക്കൂട്ടരെ കുറിച്ച് കൃത്യമായ വിവരം പാർട്ടി നേതൃത്വത്തിന്റെ കൈയിലുണ്ട്.  എന്നാൽ, പാർട്ടി ഘടകങ്ങളിൽ ചർച്ച നടത്തിയശേഷം മാത്രമാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുകയുള്ളുവെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. സി.പി.എം ജില്ല നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പാർട്ടി പ്രാദേശിക നേതൃത്വം ക്വട്ടേഷൻ സംഘത്തിനെതിരെ രംഗത്തുവന്നതെന്നറിയുന്നു. 

Tags:    
News Summary - Quotation group in the name of CPM: Party ready for action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.