Posted On
date_range Updated On
date_range മലപ്പുറം ജില്ലയിൽ ക്വാറി ഖനനം അനിശ്ചിത കാലത്തേക്ക് നിർത്തി
മലപ്പുറം: ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെക്കുമെന്ന് ക്രഷർ-ക്വാറി സംയുക്ത സമിതി. സമിതി കൺവീനർ വാർത്താകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്.
മലപ്പുറം ജില്ലയിൽ അതി ശക്തമായ മഴയും പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കരിങ്കൽ ക്വാറികളിലെയും ഖനന പ്രവൃത്തികൾ കാലാവസ്ഥ അനുകൂലമാകുന്നത് വരെ അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാവരും പരിപൂർണമായി സഹകരിക്കണമെന്നും കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.