മലപ്പുറം: നിലമ്പൂര്‍ എം.എൽ.എ പി.വി അന്‍വറിന് ജപ്തി നോട്ടീസ്. 1.18 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാണ് ആക്‌സിസ് ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ജപ്തി നടപടിയെ കുറിച്ച് ബാങ്ക് പത്രപരസ്യം നല്‍കി.
140 സെന്റ് സ്ഥലവും വസ്തുവകകളും ജപ്തി ചെയ്യുന്ന നടപടികളുമായാണ് ബാങ്ക് മുന്നോട്ട് പോവുന്നത്. 31-08-2021 വരെയുള്ള വായ്പ കുടിശ്ശിക തുക 1,18,48,366.09 രൂപയും 31.12.2020 മുതലുള്ള പലിശയും മറ്റ് ചെലവുകളും ഈടാക്കുന്നത് ബന്ധപ്പെട്ടാണ് നീക്കം.
എന്നാല്‍ പി.വി.അന്‍വര്‍ നിലവില്‍ നാട്ടിലില്ല. ആഫ്രിക്കയിലാണ്. ആഫ്രിക്കയില്‍ 200 കോടി രൂപയുടെ സ്വര്‍ണഖനന ബിസിനസാണുള്ളതെന്ന് നേരത്തേ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.