പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം: വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം : തൃശൂര്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കിയില്ലെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ബൈക്ക് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയവരെ ഒ.പി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഡോക്ടര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

Tags:    
News Summary - Puttur Family Health Centre: Minister Veena George has ordered an inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.