പു​റ്റി​ങ്ങ​ൽ ദു​ര​ന്തം: പൊ​ലീ​സി​ൽ ബാ​ഹ്യ ഇ​ട​പെ​ട​ൽ ന​ട​െ​ന്ന​ന്ന  ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം

കൊല്ലം: വൻദുരന്തം വിതച്ച പരവൂർ പുറ്റിങ്ങലിലെ വെടിക്കെട്ട് അനുവദിക്കാൻ പൊലീസിൽ ബാഹ്യ ഇടപെടലുണ്ടായിരുെന്നന്ന ആരോപണത്തെക്കുറിച്ച്  അന്വേഷണം തുടങ്ങി. ഡി.ജി.പിയുടെ മേൽനോട്ടത്തിൽ ഐ.ജി എസ്. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് അന്വേഷണം.
110 പേരുടെ മരണത്തിനും ആയിരത്തോളം പേരുടെ പരിക്കിനും കാരണമായ മത്സരക്കമ്പത്തിന് അനുമതി നൽകാൻ പൊലീസിൽ ബാഹ്യ സമ്മർദമുണ്ടായെന്നായിരുന്നു ആരോപണം. ഇക്കാര്യത്തിൽ കേരളത്തിനു പുറത്തുള്ള ഏജൻസിയോ സംസ്ഥാന പൊലീസ് മേധാവി നേരിട്ടോ അന്വേഷിക്കണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്.  അതേസമയം, ദുരന്തം സംബന്ധിച്ച് ൈക്രംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രം വൈകാതെ കോടതിയിൽ സമർപ്പിക്കും. 10,000 പേജുള്ള കുറ്റപത്രത്തിൽ ഉത്സവ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 59 പേരാണ് പ്രതികൾ. അതിൽ ഏഴുപേർ മരിച്ചു. ബാഹ്യ ഇടപെടൽ സംബന്ധിച്ച കണ്ടെത്തലുകളുണ്ടെങ്കിൽ അതും കുറ്റപത്രത്തിൽ ഉൾപ്പെടുത്തും.
 

Tags:    
News Summary - Puttingal temple fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.