പുറ്റിങ്ങല്‍ ദുരന്തം: 37 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊല്ലം: 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസിലെ കുറ്റപത്രം തയാറാക്കല്‍ അവസാനഘട്ടത്തില്‍. മൂന്നാഴ്ചക്കകം പരവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. 57 പ്രതികളുള്ള കുറ്റപത്രത്തില്‍ 37 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. 1650 പേരെ സാക്ഷികളായും ഉള്‍പ്പെടുത്തും. ജില്ല ഭരണകൂടത്തിന്‍െറ വിലക്ക് ലംഘിച്ച് മത്സരക്കമ്പം നടത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടത്തെല്‍. 57 പേരെ പ്രതികളായി ഉള്‍പ്പെടുത്തിയിട്ടുള്ളതില്‍ 15 പേര്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്. കഴിഞ്ഞ ഏപ്രില്‍ 10ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു വെടിക്കെട്ട് ദുരന്തമുണ്ടായത്.
 

Tags:    
News Summary - puttingal temple fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.