വൈപ്പിൻ: പുതുവൈപ്പിൽ നാട്ടുകാരുടെ സന്ധിയില്ലാ സമരത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഇന്ത്യൻ ഓയിൽ കോർപറേഷെൻറ എൽ.പി.ജി സംഭരണി പദ്ധതിയുടെ നിർമാണം വൻ പൊലീസ് സന്നാഹത്തോട പുനരാരംഭിച്ചു. പ്രക്ഷോഭം കണക്കിലെടുത്ത് തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ കലക്ടർ എളങ്കുന്നപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഐ.ജിയുെടയും കൊച്ചി സിറ്റി പൊലീസ് കമീഷണറുടെയും നേതൃത്വത്തിൽ വനിത പൊലീസ് അടക്കം അഞ്ഞൂറോളം പൊലീസുകാരാണ് എത്തിയത്. നിർമാണം ആരംഭിക്കാൻ യന്ത്രങ്ങളും തൊഴിലാളികളും രാത്രിതന്നെ സ്ഥലത്തെത്തി. എക്സ്കവേറ്റർ ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പൊലീസ് സമരസമിതിയുടെ പന്തൽ പൊളിച്ചുനീക്കി. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 19ാം വാർഡ് ഒഴിച്ച് 13 മുതൽ 23 വരെ വാർഡുകളിലും കോർപറേഷന്റെ ഒന്നാം ഡിവിഷനിൽപെട്ട ഫോർട്ട് വൈപ്പിൻ മേഖലയിലുമാണ് നിരോധനാജ്ഞ. സംഘർഷസാധ്യത കണക്കിലെടുത്ത് കൊച്ചി കോർപറേഷൻ ഒന്നാംഡിവിഷനിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
45 ശതമാനത്തോളം തീർന്ന പദ്ധതിക്കെതിരെ നടത്തുന്ന സമരം അനാവശ്യമാണെന്നാണ് അധികൃതർ പറയുന്നത്. പദ്ധതിക്ക് എല്ലാവിധ അനുമതിയും കോടതിവിധിയും ലഭിച്ച സാഹചര്യത്തിലാണ് നിർമാണം പുനരാരംഭിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.